രാത്രി ഒരു കഷ്ണം ഇഞ്ചിയും ഉപ്പും കൂടി കടിച്ച് കഴിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന അത്ഭുത ഗുണങ്ങൾ
Uncover the diverse medicinal uses of ginger! From soothing digestive issues to relieving nausea, and even potentially reducing inflammation and pain, learn how this versatile spice can be a natural remedy for a variety of health concerns.
Ginger Medicinal Uses
ശരീരത്തിൽ ഉണ്ടാകുന്ന മിക്ക ആരോഗ്യപ്രശ്നങ്ങളും ഇല്ലാതാക്കാനായി ഉപയോഗപ്പെടുത്താവുന്ന ഒരു ദിവ്യ ഔഷധമായി ഇഞ്ചിയെ വിശേഷിപ്പിക്കാം. നെഞ്ചിരിച്ചിൽ, ദഹന പ്രശ്നങ്ങൾ എന്നിവ അനുഭവിക്കുന്നവർക്ക് കിടക്കുന്നതിനു മുൻപായി ഒരു കഷ്ണം ഇഞ്ചി, ഉപ്പു കൂട്ടി കഴിക്കുകയാണെങ്കിൽ അതിൽ നിന്നും മോചനം നേടാനായി സാധിക്കുന്നതാണ്. മാത്രമല്ല തലവേദന, നടുവേദന, വയറുവേദന എന്നീ
പ്രശ്നങ്ങൾക്കും ഒരു ഉത്തമ പ്രതിവിധിയായി ഇഞ്ചി ഉപ്പു കൂട്ടി കഴിക്കാവുന്നതാണ്. ഇടക്കിടക്ക് ഉണ്ടാകുന്ന അസുഖങ്ങൾ ഇല്ലാതാക്കി രോഗ പ്രതിരോധ ശേഷി ഉണ്ടാക്കി എടുക്കാനായി ഇഞ്ചി സഹായിക്കുന്നു. പുരുഷന്മാരിൽ ഊർജത്തിന്റെ അളവ് കൂട്ടുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ആസ്ത്മ, ശ്വാസം മുട്ടൽ എന്നീ അസുഖങ്ങൾ അനുഭവിക്കുന്നവർക്ക് ഒരു ഉത്തമ പ്രതി വിധിയായി ഇഞ്ചി ഉപയോഗപ്പെടുത്താം. കാരണങ്ങൾ ഇല്ലാതെ ഉണ്ടാകുന്ന ശർദി, മനം പുരട്ടൽ എന്നീ രണ്ട് പ്രശ്‌നങ്ങൾക്കും പ്രതിവിധിയായി ഇഞ്ചി ഉപ്പിട്ടത് ഉപയോഗിക്കാം. പ്രത്യേകിച്ച്

ഗർഭ കാലത്ത് ഉണ്ടാകുന്ന ശർദ്ധി പ്രശ്‌നങ്ങൾക്കും ഇഞ്ചി ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ശാരീരികമായി തളർന്നിരിക്കുമ്പോൾ കരുത്ത് വർധിപ്പിക്കാനായി ഇഞ്ചി കഴിക്കുന്നത് വഴി സാധിക്കുന്നു. അലർജി സംബന്ധമായ അസുഖങ്ങൾ, ജലദോഷം, തൊണ്ട വേദന എന്നിവയെ ചെറുക്കുന്നതിനായി ഇഞ്ചി ഉപ്പു കൂട്ടി കഴിച്ചാൽ മതി. വയറ്റിൽ നിന്നും ശരിയായി പോകാത്ത അവസ്ഥയിലും ഇഞ്ചി ഉപയോഗപ്പെടുത്താവുന്നതാണ്. കാരണം ദഹന സംബന്ധമായ പ്രശ്നങ്ങൾ ആണ് അവക്ക് പുറകിലെ പ്രധാന കാരണം.
ഗ്യാസ് സംബന്ധമായി ഉണ്ടാകുന്ന മിക്ക ആരോഗ്യ പ്രശ്നങ്ങളും രാത്രി സമയത്താണ് ഉണ്ടാവാറുള്ളത്. അതു കൊണ്ട് തന്നെ കിടക്കുന്നതിനു മുൻപ് ഇഞ്ചി ഉപ്പിട്ട് കഴിക്കുന്നത് പതിവാക്കിയാൽ അത്തരം പ്രശ്നങ്ങൾക്കെല്ലാം ഒരു ആശ്വാസം ലഭിക്കുന്നതാണ്. സ്ത്രീകൾക്ക് ഉണ്ടാകുന്ന ആർത്തവ പ്രശ്നങ്ങൾ, ജലദോഷം, സൈനസൈറ്റിസ് എന്നിവ പെട്ടന്ന് മാറാനും ഇഞ്ചി ഉപ്പു കൂട്ടി കഴിക്കുന്നത് വഴി സാധിക്കും. ഇത്തരത്തിൽ രാത്രി കിടക്കുന്നതിനു മുൻപ് ഇഞ്ചി ഉപ്പു കൂട്ടി കഴിക്കുന്നത് കൊണ്ട് ഗുണങ്ങൾ നിരവധിയാണ്.
Read Also :
മുളപ്പിച്ച ചെറുപയര്‍ കഴിക്കുന്നത് ഒരു ശീലമാക്കൂ; ശരീരത്തിൽ ഉണ്ടാകുന്ന ഗുണങ്ങൾ അറിയാം
ദിവസവും ഒരു നുള്ള് മഞ്ഞൾ ഇങ്ങനെ കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ അറിയേണ്ടത് തന്നെ