എരിവും മധുരവും നിറഞ്ഞ കൊതിയൂറും ഇഞ്ചി മിഠായി

About Ginger Candy Recipe :

ഇഞ്ചി മിഠായി എല്ലാവര്ക്കും ഗൃഹാതുരത്വമുണർത്തുന്ന ഒരു മിട്ടായി ആണ്. ഇഞ്ചി ഉദരസംബന്ധമായ രോഗങ്ങൾക്ക് വളരെയധികം നല്ലതാണ്. എരിവും മധുരവും സമാസമം നിൽക്കുന്ന ഇഞ്ചി മിട്ടായി നുണയാത്ത മലയാളികൾ ഉണ്ടാകില്ല. ആരോഗ്യപ്രദമായ ഇഞ്ചി മിട്ടായി വീട്ടിൽ എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.

Ingredients

  • ഇഞ്ചി -100 gm
  • പഞ്ചസാര – 1 1/2 cup
  • ഉപ്പ് -one pinch
  • വെള്ളം -1/4 cup
  • നെയ്യ് -1 tsp
Ginger Candy Recipe

Learn How to Make Ginger Candy Recipe :

100 ഗ്രാം ഇഞ്ചി പൊടിച്ചത് വെള്ളത്തിൽ കലക്കുക. ശേഷം ഇത് ഒരു പാനിൽ വെച്ച് ഉരുക്കിയെടുക്കുക. 1 1/2 കപ്പ് പഞ്ചസാര ഇതിലേക്ക് ചേർക്കുക വീണ്ടും ഉരുക്കുക. നല്ലപോലെ ഉരുകി നൂല് പോലെ ആകുന്നത് വരെ ഇളക്കുക. ഒരു നുള്ള് ഉപ്പ് ഇതിലേക്ക് ചേർക്കുക വീണ്ടും ഇളക്കി യോജിപ്പിക്കുക. ഉരുകിയ ലായനിയുടെ സ്ഥിരത പരിശോധിക്കുന്നതിനായി

ഒരു പാത്രത്തിൽ തണുത്ത വെള്ളം എടുക്കുക. ഇതിലേക്ക് ഒരു ഡ്രോപ്പ് ലായനി ഒഴിക്കുക. നെയ്യ് ചേർക്കുക.നന്നായി ഇളക്കുക. മിഠായി സജ്ജീകരിക്കാൻ ഒരു പാനിൽ നെയ്യ് പുരട്ടുക. പാനിൽ മിഠായി ലായനി ഒഴിക്കുക. ഇത് 1 മണിക്കൂർ മാറ്റി വയ്ക്കുക. ഇത് ചെറിയ സമചതുരകളാക്കി മുറിക്കുക. നുണയാൻ ഇഞ്ചി മിട്ടായി തയ്യാർ. Video Credits : Veena’s Curryworld

Read Also :

തേങ്ങാ അരക്കാതെ അടിപൊളി മീൻ കറി

അടിപൊളി രുചിയിൽ കടലക്കായ കറി

ginger candy benefitsginger candy indiaGinger Candy RecipeInji Mittayi
Comments (0)
Add Comment