മുറ്റത്തെ കറപിടിച്ച ടൈലുകൾ ഒറ്റ സെക്കന്റിൽ പളപളാ തിളങ്ങും! എത്ര അഴുക്കുപിടിച്ച ടൈലും വെളുപ്പിക്കാൻ ഇത് ഒരു തുള്ളി മതി! | Floor Tile Cleaning Tips
Floor Tile Cleaning Tips
Floor Tile Cleaning Tips : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മിക്ക വീടുകളിലും മുറ്റത്ത് ഏതെങ്കിലും രീതിയിലുള്ള കല്ലുകളോ ടൈലുകളോ പതിച്ച് കൊടുക്കുന്നത് ഒരു പതിവാണ്. ഇത്തരത്തിലുള്ള ടൈലുകൾ ഒട്ടിച്ചു കാണാൻ വളരെയധികം ഭംഗിയാണെങ്കിലും അവയിൽ പെട്ടെന്ന് അഴുക്കുപിടിക്കുന്നത് ഒരു വലിയ പ്രശ്നമാണ്. പ്രത്യേകിച്ച് മഴക്കാലത്ത് കരിയിലയും മറ്റും അടിഞ്ഞ് നിന്ന് പല രീതിയിലുള്ള കറകളും ടൈലുകളിൽ പറ്റിപ്പിടിക്കാറുണ്ട്.
അത്തരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന എത്ര കടുത്ത കറകളും നിഷ്പ്രയാസം കളയാനായി ചെയ്തു നോക്കാവുന്ന ഒരു ടിപ്പാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ മുറ്റത്തെ ടൈലുകൾ വൃത്തിയാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനങ്ങൾ രണ്ട് ചെറിയ പാക്കറ്റ് സോപ്പുപൊടി, ഒരു പാക്കറ്റ് ബേക്കിംഗ് സോഡാ, മുക്കാൽ ഭാഗത്തോളം ഹാർപിക് ഇത്രയുമാണ്. ആദ്യം തന്നെ ഒരു ബക്കറ്റ് എടുത്ത് അതിലേക്ക് സോപ്പുപൊടിയും, ഹാർപ്പിക്കും ബേക്കിംഗ് സോഡയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.
ഈയൊരു കൂട്ട് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ആ സമയം കൊണ്ട് ടൈലുകളിൽ ഉള്ള ചെറിയ പൊടികളും മറ്റും ചൂല് ഉപയോഗിച്ച് അടിച്ചുവാരി എടുക്കുക. അതിനു മുകളിലേക്ക് വെള്ളം ഒഴിച്ച് ഒന്ന് നനച്ചു കൊടുക്കണം. ശേഷം തയ്യാറാക്കിവെച്ച കൂട്ട് അവയ്ക്ക് മുകളിലൂടെ ഒഴിച്ച് നല്ല രീതിയിൽ സ്പ്രെഡ് ചെയ്തു കൊടുക്കുക. കുറച്ചുനേരം ഈയൊരു കൂട്ട് ടൈലിൽ നല്ല രീതിയിൽ റസ്റ്റ് ചെയ്യാനായി ഇടണം. ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ഉരയ്ക്കുമ്പോൾ തന്നെ ടൈലിൽ നിന്നും കറകൾ ഇളകി വരുന്നതായി കാണാം.
പിന്നീട് പച്ചവെള്ളം ഉപയോഗിച്ച് ഒന്നുകൂടി ടൈലുകൾ വൃത്തിയായി കഴുകി കൊടുക്കാവുന്നതാണ്. അതുപോലെ മഴക്കാലത്ത് കല്ലുകളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന പായലുകളും എളുപ്പത്തിൽ കളയാനായി സാധിക്കും. അതിനായി വഴുക്കലും പായലും ഉള്ള ഭാഗങ്ങളിൽ അല്പം ബ്ലീച്ചിംഗ് പൗഡർ വിതറി ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകിയാൽ മാത്രം മതി. ടിപ്പുകൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Read Also :
ഫ്രിഡ്ജിന്റെ ഡോർ സൈഡിലെ കരിമ്പനും ചെളിയും ഇനി ഈസി ആയി കളയാം വെറും 5 മിനിറ്റിൽ