About Fish Pickle Recipe in Malayalam :
ചോറ് ഉണ്ണുമ്പോൾ പാത്രത്തിൽ ഒരു കഷ്ണം മീനോ ഇറച്ചിയോ ഇല്ലെങ്കിൽ പലർക്കും ഭയങ്കര ബുദ്ധിമുട്ട് ആണ്. പ്രത്യേകിച്ചും കുട്ടികൾക്ക്. ഇതൊക്കെ ഉണ്ടെങ്കിൽ പോലും കുഞ്ഞുങ്ങളെ ഭക്ഷണം കഴിപ്പിക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആണ്. എന്നാൽ ഈ ഒരു വിഭവം ഉണ്ടെങ്കിൽ കുട്ടികളുടെ പാത്രത്തിൽ ഒരു വറ്റ് ചോറ് പോലും ബാക്കി ഉണ്ടാവില്ല.
മീൻ അച്ചാർ ആണ് ഈ വിഭവം. ഒരല്പം മീൻ അച്ചാർ ഉണ്ടെങ്കിൽ പ്ലേറ്റ് കാലി ആവും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. കുട്ടികൾക്ക് മാത്രമല്ല. മുതിർന്നവർക്കും ഈ വിഭവം തീർച്ചയായും ഇഷ്ടമാവും.മീൻ അച്ചാർ ഉണ്ടാക്കാനായി കേര, വെള്ള ചൂര, വറ്റ മീൻ തുടങ്ങിയ ആണ് മീൻ അച്ചാർ ഉണ്ടാക്കാൻ ഏറ്റവും നല്ലത്. നല്ല നാടൻ രീതിയിൽ മീൻ അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ മൂന്നു കിലോ മീൻ ആണ് വീഡിയോയിൽ എടുത്തിരിക്കുന്നത്.
ഇതിലേക്ക് ഒന്നര സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചതും ഒരു സ്പൂൺ ഉലുവ പൊടിച്ചതും അര സ്പൂൺ കായപ്പൊടിയും ഒന്നര സ്പൂൺ മഞ്ഞൾപ്പൊടിയും രണ്ട് സ്പൂൺ കുരുമുളക് പൊടിയും ഉപ്പും ചേർത്ത് പുരട്ടി വയ്ക്കണം.നല്ലെണ്ണ ചൂടാക്കിയിട്ട് ഇതിലേക്ക് മീൻ കഷ്ണങ്ങളും കറിവേപ്പിലയും ഇട്ട് വറുത്തു കോരിയെടുക്കണം. ഒരു ചീനച്ചട്ടിയിൽ നല്ലെണ്ണ ചൂടാക്കിയിട്ട് കടുക്, ഇഞ്ചി, വെളുത്തുള്ളി, ഉള്ളി,
കറിവേപ്പില എന്നിവ മൂപ്പിച്ചിട്ട് മുളകുപൊടി, കായം, ഉപ്പ് എന്നിവ ചേർക്കണം. ഇതിലേക്ക് വിനാഗിരി ഒഴിച്ച് തിളപ്പിച്ചിട്ട് മീൻ കഷ്ണങ്ങൾ ഇട്ട് ഇളക്കണം.ഈ അച്ചാർ ഉണ്ടാക്കാൻ വേണ്ട ചേരുവകളും അളവും എല്ലാം വീഡിയോയിൽ പറയുന്നുണ്ട്. അതു പോലെ തന്നെ അച്ചാർ പെട്ടെന്ന് കേടാവാതെ ഇരിക്കാൻ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നും വീഡിയോയിൽ പറയുന്നുണ്ട്. YouTube Video
Read Also :
റാഗിയും പഴവും കൊണ്ട് ഹെൽത്തി ആയൊരു ഡ്രിങ്ക്, ഏതു നേരത്തും രുചിയോടെ കുടിക്കാം
രാവിലെ ബാക്കി വന്ന ദോശക്ക് ഒരു മേക്കോവർ, ദോശ ബാക്കി വന്നാൽ ഇങ്ങനെ ചെയ്യൂ കിടിലൻ ടേസ്റ്റ്