തേങ്ങാ അരക്കാതെ അടിപൊളി മീൻ കറി

About Fish Curry without Coconut in Malayalam :

എല്ലാ ഭക്ഷണപ്രേമികളുടെയും ഇഷ്ടവിഭവം ആണ് മീൻകറി.പല മീനുകൾ കൊണ്ട് കറികൾ ഉണ്ടാക്കാറുണ്ട്.ചോറിൻറെ കൂടെ മീൻകറി മാത്രം മതി മുഴുവൻ കഴിക്കാൻ.ഏതൊരു കറിയെ പോലെ മീൻ കറിയുടെ പ്രത്യേക അവയുടെ പല രുചികളാണ്.പുളിയും എരുവും ചേർന്നതാണ് മീൻ കറി.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു കറിയാണ് മീൻകറി.മുളളൻ മീൻ എന്ന് പറയുന്ന ഒരു മീൻ കൊണ്ടാണ് ഈ മീൻ കറി ഉണ്ടാക്കുന്നത്.ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്.ഈ ഒരു മീൻ കറി തയ്യാറാക്കുന്നത് നോക്കാം.

Ingredients :

  • തക്കാളി – 1 എണ്ണം
  • പച്ച മുളക് – 4 എണ്ണം
  • ഇഞ്ചി -വലിയ കഷ്ണം
  • കറിവേപ്പില ആവശ്യത്തിന്
  • തേങ്ങ -ഒരു കപ്പ്
  • മഞ്ഞൾപ്പൊടി
  • വാളൻപുളി വെളളം-അര കപ്പ്
  • മുള്ളൻ മീൻ – അര കിലോ
  • ഉപ്പ് ആവശ്യത്തിന്
Fish Curry without Coconut in Malayalam

Learn How to Make Fish Curry without Coconut in Malayalam :

ആദ്യം ഒരു പാത്രത്തിൽ തക്കാളി അരിഞ്ഞത് ചേർക്കുക.ഇതിലേക്ക് നാലു പച്ചമുളക് അരിഞ്ഞത് ചേർക്കുക.ഇതിലേക്ക് വലിയ കഷ്ണം ഇഞ്ചി ഒരു വലിയ കഷണം ചതച്ച് ചേർക്കുക.ആവശ്യത്തിന് കറിവേപ്പില ചേർക്കുക.ഒരു കപ്പ് തേങ്ങ അല്പം മഞ്ഞൾപ്പൊടി ചേർത്ത് അരച്ചെടുക്കുക.ശേഷം ഇത് പാത്രത്തിലേക്ക് ചേർക്കുക.ഒരു കപ്പ് വെളളം ചേർക്കുക.

നന്നായി ഇളക്കി യോജിപ്പിക്കുക.ശേഷം അടുപ്പിൽ വെച്ച് തിളപ്പിക്കുക.നന്നായി തിളച്ച് വരുമ്പോൾ അര കിലോ ഗ്രാം മുള്ളൻ മീൻ ചേർക്കുക.ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക.പതുക്കെ ഇളക്കി കൊടുക്കുക.5 മിനുട്ട് തിളപ്പിച്ച ശേഷം അടുപ്പിൽ നിന്നു ഇറക്കി വെക്കുക. രുചികരമായ സ്പെഷ്യൽ മീൻകറി റെഡി! Video Credits : sruthis kitchen


Read Also :

അടിപൊളി രുചിയിൽ കടലക്കായ കറി

കുട്ടികളെ കയ്യിലെടുക്കാൻ ഒരു സ്വാദേറും റെസിപി

fish curry without coconutFish Curry without Coconut in Malayalam
Comments (0)
Add Comment