നല്ല കുറുകിയ എരിവുള്ള മീന്‍ കറി തയ്യാറാക്കാം

About Fish curry Recipe :

കറി ഏറെ ഉണ്ടെങ്കിലും മീൻ കറി പലർക്കും ഒരു വികാരമാണ്. ചോറിനും , പുട്ട്, അപ്പം, കപ്പ തുടങ്ങി ഏത് ഭക്ഷണത്തോടൊപ്പവും മീൻ കറി അടിപൊളി കോമ്പിനേഷൻ ആണ്. നല്ല എരിവും പുളിയും ഉള്ള കുറുകിയ മീൻകറിയ്ക്ക് സ്വാദേറും. അത്തരത്തിൽ കുറുകിയ മീൻ കറി എളുപ്പത്തിൽ  തയ്യാറാക്കിയാലോ.

Ingredients :

  • അയല – 1/2 കിലോ
  • മഞ്ഞൾപൊടി – 1/4 ടീ സ്പൂൺ
  • കാശ്മീരി മുളകുപൊടി – 1 1/2 ടേബിൾ സ്പൂൺ
  • എരുവുള്ള മുളകുപൊടി  – 3/4 ടേബിൾ സ്പൂൺ
  • മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ
  • തക്കാളി – 1 എണ്ണം
  • വെളുത്തുള്ളി -10 അല്ലി
  • ഇഞ്ചി – ഒരു ചെറിയ കഷ്ണം
  • കറിവേപ്പില -5 തണ്ട്
  • കടുക് -1/4 ടേബിള്‍ സ്പൂണ്‍
  • ഉലുവ  – 2 നുള്ള്
  • എണ്ണ – ആവശ്യത്തിന്
  • ഉപ്പ്  – ആവശ്യത്തിന്
  • വെള്ളം – ആവശ്യത്തിന്
  • വാളൻ പുളി – ഒരു ചെറിയ ഉരുള
Fish curry Recipe

Learn How to Make Fish curry Recipe :

ഒരു പാത്രത്തിലേക്ക് എടുത്തു വച്ചിരിക്കുന്ന മുളകുപൊടി, മഞ്ഞൾപ്പൊടി മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പ്, വെള്ളം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ശേഷം ഇത് മാറ്റിവെക്കുക. ഒരു മണ്‍ചട്ടി അടുപ്പിൽ വെക്കുക, അതിലേക്ക് മൂന്ന് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് തക്കാളി ഇട്ട് നന്നായി ചൂടാക്കി എടുക്കാം.  തക്കാളി എടുത്തതിനു ശേഷം ഇതേ എണ്ണയിലേക്ക് ഒരു സബോള ചെറിയ കഷണങ്ങളാക്കിയിട്ട് നന്നായി വയറ്റി എടുക്കാം.  വയറ്റിയ സവോളയും തക്കാളിയും മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കാം.  ശേഷം ചട്ടി വീണ്ടും ചൂടാക്കി ഇതിലേക്ക് എണ്ണ ഒഴിക്കാം.

എണ്ണ ചൂടായി വരുമ്പോള്‍ കടുകും എടുത്തു വച്ചിരിക്കുന്ന ഉലുവയും പൊട്ടിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് വഴറ്റുക. ശേഷം മിക്സ്‌ ചെയ്തു വെച്ചിരിക്കുന്ന പൊടികൾ എല്ലാം ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന വാളൻ പുളി  വെള്ളത്തിൽ നന്നായി മിക്സ് ചെയ്തു ഒഴിച്ചു കൊടുക്കുക. ആവശ്യത്തിന് ഉപ്പും,   വെള്ളം ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ കഷണങ്ങൾ ഇട്ടുകൊടുക്കാം.  അരച്ചു വച്ചിരിക്കുന്ന സബോളയും തക്കാളിയും ചേർത്ത് നന്നായി ഇളക്കി വേവിക്കുക.  അൽപ്പം കറിവേപ്പിലയും കൂടെ ചേർത്തു കൊടുത്ത് വേവിക്കുക.  സ്വാദിഷ്ടമായ മീൻ കറി തയ്യാർ. Video Credits : Bincy’s Kitchen

Read Also :

കാന്താരി (പച്ചമുളക്) തവാ ഫിഷ് ഇനി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം

കുറുകിയ ചാറോടുകൂടിയ കടലക്കറി, തേങ്ങ ചേർക്കാതെ തന്നെ!! പുട്ടിനും അപ്പത്തിനും ബെസ്റ്റ്

best fish curry recipefish curry keralaFish curry Recipesimple fish curry recipe
Comments (0)
Add Comment