Egg Mayonnaise Recipe

മയനൈസ് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം

Discover the perfect Egg Mayonnaise Recipe – a creamy and delicious classic that’s easy to make at home. Learn how to create this savory dish with fresh ingredients and step-by-step instructions.

About Egg Mayonnaise Recipe :

ഇന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ട ഐറ്റമാണ് മയനൈസ്. ഹോട്ടലുകളില്‍ ഗ്രില്‍ഡ് വിഭവങ്ങള്‍ക്കൊപ്പമാണ് സാധാരണയായി മയനൈസ് കിട്ടാറ്.  ഇനി എളുപ്പത്തില്‍ മയനൈസ് വീട്ടിൽ തന്നെ തയ്യാറാക്കാം.

Ingredients :

  • മുട്ട – 1 എണ്ണം
  • സൺഫ്ലവർ ഓയിൽ -1 കപ്പ്
  • വെളുത്തുള്ളി –  3 അല്ലി
  • ഉപ്പ് – 1/2 ടീസ്പൂൺ
  • പഞ്ചസാര – 1/2 ടീസ്പൂൺ
  • കടുകു പൊടി – 1/2 ടീസ്പൂൺ
  • വിനാഗിരി- ആവശ്യത്തിന്
Egg Mayonnaise Recipe
Egg Mayonnaise Recipe

Learn How to Make Egg Mayonnaise Recipe :

ഒരു മിക്സിയുടെ ജാറിലേക്ക് മുട്ടയുടെ മഞ്ഞയും വെള്ളയും, എടുത്തു വച്ചിരിക്കുന്ന വെളുത്തുള്ളി, ഉപ്പ്, പഞ്ചസാര, കടുക് പൊടി, കാൽ കപ്പ് സൺഫ്ലവർ ഓയിൽ എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം  കാൽ കപ്പ് സൺ

ഫ്ലവർ ഓയിൽ ചേർത്ത് ഒന്നു കൂടി നന്നായി അടിച്ചെടുക്കുക. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ വിന്നാഗിരി കൂടി ചേർത്ത് നന്നായി അടിച്ചെടുക്കാം. ശേഷം ആവശ്യമായ കൊഴുപ്പിന് അനുസരിച്ച് സൺഫ്ലവർ ഓയില്‍ ചേര്‍ത്ത് വീണ്ടും അടിച്ചു കൊടുക്കാം. സ്വാദിഷ്ടമായ മയനൈസ് തയ്യാർ. Video Credits : Mahimas Cooking Class

Read Also :

രുചിയേറും ഊത്തപ്പം ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ

പച്ചരിയുണ്ടോ, എളുപ്പത്തിൽ നീർദോശ തയ്യാറാക്കാം