ബീറ്റ്‌റൂട്ടും മുട്ടയും ഒന്ന് ഇതുപോലെ മിക്സിയിൽ കറക്കി നോക്കൂ, കിടിലൻ റെസിപ്പി

About Egg and Beetroot Recipes Indian :

ബീറ്റ്റൂട്ട് വീട്ടിൽ ഇരിപ്പുണ്ടോ..? എങ്കിൽ വീട്ടിൽ തയ്യാറാക്കാം അടിപൊളി സോഫ്റ്റ് കേക്ക്. നമ്മുടെ വീട്ടിൽ മിക്കപ്പോഴും ഉണ്ടാകുന്ന ഒന്നാണ് കോഴിമുട്ട, പച്ചക്കറി മേടിക്കുമ്പോൾ അല്ലെങ്കിലോ ബീറ്റ്റൂട്ട് നമ്മൾ വാങ്ങി വെക്കാറുണ്ട്. ഇവാ രണ്ട് കൊണ്ടും നമ്മൾ തയ്യാറാക്കാൻ പോകുന്നത് ഒരു കിടിലൻ റെസിപ്പി ആണ്, ആരും പരീക്ഷിച്ച് നോക്കി കാണില്ല. കുട്ടികൾക്കും വീട്ടിൽ വരുന്ന വിരുന്നുകാർക്കും നൽകാവുന്ന നല്ലൊരു റെസിപ്പി ആണിത്.

Ingredients :

  • 2 ബീറ്റ്‌റൂട്ട്
  • 3മുട്ട
  • 1/2 കപ്പ് പഞ്ചസാര
  • 1/2 കപ്പ് ഓയിൽ
  • 1 1/2 കപ്പ് ഗോതമ്പുപൊടി
  • 1 tsp ബേക്കിംഗ് പൗഡർ
  • 1 നുള്ള് ഉപ്പ്
  • 1/2 tsp വിനാഗിരി
Egg and Beetroot Recipes Indian

Learn How to Make Egg and Beetroot Recipes Indian :

2 ബീറ്റ്റൂട്ട് കഴുകി തൊലി കളഞ്ഞതും 3 മുട്ടയും എന്നിവ മിക്സിയിൽ ഇടുക. ശേഷം 1/2 കപ്പ് പഞ്ചസാരയും 1/2 കപ്പ് ഓയിലും ചേർത്ത് മിക്സിയിൽ നല്ലപോലെ അടിക്കുക. ഇത്ഒരു പാത്രത്തിൽ അരിച്ചെടുക്കുക. അതിനുശേഷം 1/2 കപ്പ് ഗോതമ്പുപൊടി, 1 ടീസ്പൂൺ ബേക്കിംഗ് പൗഡർ, അല്പം ഉപ്പ് എന്നിവ ഇതിലേക്ക് ചേർക്കുക. എന്നിട്ട് എല്ലാം നന്നായി വീണ്ടും മിക്സിയിൽ അടിക്കുക.

1/2 ടീസ്പൂൺ വിനാഗിരി ചേർത്ത് നന്നായി ഇളക്കുക. അടുത്തതായി, കേക്ക് ബേക്ക് ചെയ്യാം. കേക്ക് പാൻ എണ്ണയോ വെണ്ണയോ ഉപയോഗിച്ച് തടവികൊടുക്കുക. ശേഷം ഒരു കഷണം ബട്ടർ പേപ്പർ മുകളിൽ വയ്ക്കുക. അതിനുശേഷം തയ്യാറാക്കിയ മാവ് ഒഴിക്കുക. ഇപ്പോൾ വായു കുമിളകൾ നീക്കം ചെയ്യപ്പെടാൻ നല്ലപോലെ തട്ടികൊടുക്കുക. കൂടുതൽ വിവരങ്ങൾക്ക്, മുഴുവൻ വീഡിയോ കാണുക. Egg and Beetroot Recipes Indian | Video Credit : Mums Daily

Read Also :

കോവക്ക ഇഷ്ടമില്ലാത്തവരും ഇനി കഴിച്ച് പോകും ഇങ്ങനെ തയ്യാറാക്കിയാൽ

അസാധ്യ രുചിയിൽ തീയൽ ഇതുപോലെ തയ്യാറാക്കി നോക്കൂ

beet hash recipebeetroot egg omelettecan we eat beetroot and egg togetherEgg and Beetroot Recipes Indianroasted beets and eggs
Comments (0)
Add Comment