Ingredients :
- ചെറുനാരങ്ങ
- തേൻ
- വെള്ളം
Learn How To Make :
ഈ ഹെൽത്തി നാരങ്ങാ വെള്ളം തയ്യാറാക്കുന്നതിനായി ഒരു വലിയ ചെറുനാരങ്ങ പിഴിഞ്ഞ് നീരെടുക്കുക. രണ്ടു വലിയ ഗ്ലാസ്സിലേക്കുള്ള നാരങ്ങാ വെള്ളമാണ് തയ്യാറാക്കി എടുക്കുന്നത്. മണത്തിനായി 2 ഏലക്കായ കൂടി വേണമെങ്കിൽ ചേർക്കാം. അല്ലെങ്കിൽ വേണ്ട. മധുരത്തിനായി പഞ്ചസാരയ്ക്ക് പകരം തേൻ ആണ് എടുക്കുന്നത്. ഇരു ഗ്ലാസ്സിലേക്കും ഓരോ വലിയ സ്പൂൺ തേൻ ചേർക്കുക, അതെ സ്പൂണിൽ തന്നെ ഓരോ സ്പൂൺ നാരങ്ങാ നീര് ചേർക്കുക. ഇനി ഇതിലേക്ക് വെള്ളം ചേർക്കുക. നല്ലപോലെ ഇളക്കുക.ഇനി സെർവ് ചെയ്യുമ്പോൾ അതിലേക്ക് അല്പം തേൻ കൂടി ഒഴിച്ച് കൊടുത്താൽ നല്ല നിറത്തോടു കൂടി വിരുന്നുകാർക്ക് കൊടുക്കാം.
Read Also :
കൊതിയൂറും പപ്പായ ഉപ്പിലിട്ടത്, രുചി കിട്ടണമെങ്കിൽ ഇതേപോലെ തയ്യാറാക്കൂ
നുറുക്ക് ഗോതമ്പ് ഇരിപ്പുണ്ടോ? ഇപ്പോൾ തന്നെ ഉണ്ടാക്കിക്കോളൂ, വായിൽ അലിഞ്ഞിറങ്ങും ഹൽവ