Ingredients :
- മൈദ – നാല് കപ്പ്
- മുട്ട – 1
- പഞ്ചസാര – ഒരു ടേബിൾ സ്പൂൺ
- ഉപ്പ് – ഒരു ടീസ്പൂൺ
- എണ്ണ
Learn How To Make :
ഒരു ബൗളിൽ നാല് കപ്പ് മൈദ എടുക്കുക. ഇതിലേക്ക് ഒരു മുട്ട, ഒരു ടേബിൾ സ്പൂൺ പഞ്ചസാര, ഒരു ടീസ്പൂൺ ഉപ്പ്, എണ്ണ എന്നിവ ചേർക്കണം.
ചെറിയ ചൂട് വെള്ളം കുറേശ്ശേ കുറേശ്ശേ ഒഴിച്ച് നന്നായി കുഴച്ചെടുക്കണം. ഒരു അഞ്ചോ ആറോ മിനിറ്റ് നേരം കുഴക്കേണ്ടി വരും. ഈ മാവ് കുറച്ചു സമയം നന്നായി അടച്ചു മാറ്റി വയ്ക്കണം. ഏകദേശം ഒരു മണിക്കൂർ ഒക്കെ ആവുമ്പോൾ ഈ മാവ് എടുത്ത് നന്നായി കുഴച്ചിട്ട് നീളത്തിൽ ഉരുട്ടി എടുക്കാം. എന്നിട്ട് ഇതിനെ കൃത്യം പത്തു കഷ്ണങ്ങളായി മുറിക്കാം. ചപ്പാത്തിയ്ക്ക് ഉരുളകളാക്കുന്നതിനെക്കാൾ വലിയ ഉരുളകൾ ആണ് ഈ റൊട്ടി ഉണ്ടാക്കാൻ വേണ്ടത്. നന്നായി ഉരുളകളാക്കി വച്ചതിന് ശേഷം ഓരോന്നായി എടുത്ത് പരത്താം. ആദ്യം ചപ്പാത്തിക്ക് പരത്തുന്നത് പോലെ പരത്തിയിട്ട് എല്ലാവശങ്ങളിൽ നിന്നും ഉള്ളിലേക്ക് മടക്കുക. മാവ് ഇപ്പോൾ ചതുരമായിട്ടുണ്ടാവും. ഇത് വീണ്ടും എണ്ണയും മൈദയും തൂവി പരത്തണം. ഈ പരത്തി വച്ചിരിക്കുന്ന മാവ് എടുത്തിട്ട് നന്നായി തിരിച്ചും മറിച്ചും ഇട്ട് ചുട്ടെടുക്കണം. നല്ല രുചികരമായ യമൻ റൊട്ടി തയ്യാർ.
Read Also :
ആരെയും മയക്കുന്ന രശ്മി കോഴിക്കറി! ഇത്ര രുചിയോ? വിശ്വസിക്കാൻ പറ്റുന്നില്ല!
അച്ചിങ്ങാപ്പയർ വാങ്ങിയാൽ ഇനി ഇതേപോലെ ഉണ്ടാക്കിനോക്കൂ! രുചി കേമം തന്നെ