Ingredients :
- ഉള്ളി
- ഇഞ്ചി
- വെളുത്തുള്ളി
- മഞ്ഞൾപൊടി
- മുളകുപൊടി
- മല്ലിപ്പൊടി
- ഉപ്പ്
- കുരുമുളകുപൊടി
- ഗോതമ്പ് പൊടി
- സൺഫ്ലവർ ഓയിൽ
- വെള്ളം
Learn How To Make :
ആദ്യം തന്നെ മസാല കൂട്ട് തയ്യാറാക്കി എടുക്കാൻ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ എണ്ണ ഒഴിച്ചു കൊടുക്കുക. അതിന് ശേഷം എടുത്തുവച്ച സവാളയും, ഇഞ്ചിയും, വെളുത്തുള്ളിയും അതിലേക്ക് ഇട്ട് നല്ലതുപോലെ വഴറ്റിയെടുക്കുക. എല്ലാ ചേരുവകളും നന്നായി വഴണ്ട് വരുമ്പോൾ അതിലേക്ക് എടുത്തു വച്ച പൊടികളെല്ലാം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം അതിലേക്ക് ആവശ്യമായ മുട്ട കൂടി പുഴുങ്ങിയെടുത്ത് മാറ്റി വയ്ക്കാവുന്നതാണ്. ഇനി മാവിന്റെ കൂട്ട് തയ്യാറാക്കാം.
അതിനായി ഒരു ബൗളിലേക്ക് ഒരു കപ്പ് അളവിൽ ഗോതമ്പ് പൊടി,ഉപ്പ്, ഒരു ടീസ്പൂൺ സൺഫ്ലവർ ഓയിൽ, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് പൂരിയുടെ മാവിന്റെ പരിവത്തിൽ കുഴച്ചെടുക്കുക. ശേഷം കുഴച്ചെടുത്ത മാവ് നാല് വലിപ്പമുള്ള ഉരുളകളാക്കി പരത്തി മാറ്റി വക്കണം. പിന്നീട് പരത്തി വെച്ച മാവെല്ലാം അടുക്കി വെച്ച് നല്ലതുപോലെ പരത്തി കൊടുക്കുക. ശേഷം അതൊന്ന് റോൾ ചെയ്തെടുത്ത ശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ച് മാറ്റുക. ഓരോ കഷണങ്ങളാക്കി എടുത്ത് വീണ്ടും പരത്തി അതിനകത്ത് മസാല കൂട്ടും മുട്ടയും വെച്ച് നാലായി മടക്കുക. അതിന് ശേഷം എണ്ണയിലിട്ട് ഡീപ്പ് ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ വ്യത്യസ്തമായ പലഹാരം റെഡിയായി കഴിഞ്ഞു.
Read Also :
ഇത്രകാലം കപ്പ വാങ്ങിയിട്ടും ഈ ട്രിക് അറിഞ്ഞില്ലേ? ഒറ്റത്തവണ ഉണ്ടാക്കിയാൽ പിന്നെ ഇങ്ങനെ ഉണ്ടാക്കൂ!
ഇനിയൊരു ചക്കക്കുരു പോലും വെറുതെ കളയേണ്ട! ചിക്കൻ കട്ലറ്റ് രുചിയിൽ ചക്ക കട്ലറ്റ്