കാന്താരി മുളക് പാട കെട്ടാതെ, പൂപ്പൽ വരാതെ സൂക്ഷിക്കാം, ഇങ്ങനെ ചെയ്താൽ

Easy ways to Storing Kanthari Mulaku : ഷുഗർ, കൊളസ്‌ട്രോൾ തുടങ്ങിയ പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്നവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് കാന്താരി മുളക്. ഓരോ വീടുകളിലും ഒരു കാന്താരി മുളക് തായ് എങ്കിലും വെച്ച് പിടിപ്പിക്കുന്നത് വളരെ നല്ലതാണു. അധിക കെയർ ഒന്നും ഇല്ലാതെ തന്നെ പെട്ടെന്നു വളർന്നു കായ് ഉണ്ടാകുന്നതാണ് ഇവാ. കാന്താരി മുളക് എങ്ങനെ ദീർഘ നാൾ സൂക്ഷിക്കാൻ കഴിയുമെന്ന് നോക്കാം

കാന്താരി മുളക് പേസ്റ്റ് രൂപത്തിൽ അരച്ച് സൂക്ഷിക്കുകയാണ് വേണ്ടത്. അതിനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ കഴുകി വൃത്തിയാക്കിയെടുത്ത് കാന്താരി മുളക് ഒരുപിടി, ഉപ്പ്, വെളിച്ചെണ്ണ ഇത്രയും ചേരുവകൾ മാത്രമാണ്. ആദ്യം തന്നെ കഴുകി വൃത്തിയാക്കി വെച്ച കാന്താരി മുളക് മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.അരച്ചെടുക്കുമ്പോൾ ഒരു കാരണവശാലും വെള്ളം ചേർക്കാതിരിക്കാൻ പ്രത്യേകം

Easy ways to Storing Kanthari Mulaku

ശ്രദ്ധിക്കണം. വെള്ളം ചേർത്ത് കഴിഞ്ഞാൽ മുളക് പേസ്റ്റ് പൂപ്പൽ പിടിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്. കാന്താരി മുളകിന്റെ പേസ്റ്റ് അരച്ചെടുത്ത ശേഷം ഒരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ എണ്ണയും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം ഒരു ചില്ല് കുപ്പിയിൽ ഈ ഒരു പേസ്റ്റ് സൂക്ഷിച്ചു വയ്ക്കാവുന്നതാണ്.ആവശ്യമുള്ള സമയത്ത് ഒട്ടും നനവില്ലാത്ത സ്പൂൺ ഉപയോഗിച്ച് പേസ്റ്റ് ആവശ്യാനുസരണം എടുത്ത് ഉപയോഗപ്പെടുത്താവുന്നതാണ്. മുളകിന് പകരമായും കറികളിൽ കാന്താരി പേസ്റ്റ് ഉപയോഗപ്പെടുത്താം.

വളരെയധികം രുചികരമായ അതേസമയം ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ കാന്താരി പേസ്റ്റ് ഒരിക്കലെങ്കിലും വീട്ടിൽ തയ്യാറാക്കി നോക്കാവുന്നതാണ്. അതുപോലെ മുളക് ഇല്ലാത്ത വീടുകളിൽ മറ്റു വീടുകളിൽ നിന്നും മുളക് ലഭിക്കുമ്പോഴും ഇത്തരത്തിൽ പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് കാലങ്ങളോളം കേടാകാതെ സൂക്ഷിക്കാം. സാധാരണ കാന്താരി മുളക് ഉപയോഗിക്കുന്ന അതേ രുചി തന്നെയായിരിക്കും ഈയൊരു പേസ്റ്റ് ഉപയോഗിക്കുമ്പോഴും ലഭിക്കുന്നത്.

Read Also :

കഞ്ഞിക്കൊപ്പം ബെസ്റ്റ് കോംബോ! ഉണക്ക മീൻ ഇത്പോലെ ഒന്ന് കറക്കിനോക്കൂ !

തൈരും ഈ ചേരുവയും കൂടി മിക്സിയിൽ ഒന്ന് കറക്കിയെടുക്കൂ, വായിൽ കപ്പലോടും രുചി

Easy ways to Storing Kanthari Mulaku
Comments (0)
Add Comment