ചായക്കടയിലെ വെട്ടു കേക്ക് ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കൂ

Ingredients :

  • മൈദ – 500 ഗ്രാം
  • റവ – 100 ഗ്രാം
  • ഏലക്കായ് – 5എണ്ണം
  • മുട്ട – 3 എണ്ണം
  • പഞ്ചസാര പൊടിച്ചത് – 2 കപ്പ്
  • നെയ്യ് – ഒരു ടേബിൾ ടീസ്പൂൺ
  • വാനില എസൻസ് – അര ടീസ്പൂൺ
  • സോഡാപ്പൊടി – ¼ കാൽ ടീസ്പൂൺ
  • പാൽ – ഒരു ടേബിൾ സ്പൂൺ
Easy Vettucake Recipe

Learn How to make Easy Vettucake Recipe :

ചായക്കടയിലെ വെട്ട് കേക്ക് കഴിക്കാൻ എല്ലാവർക്കും ഇഷ്ടമല്ലേ.? അതെ രുചിയോടെ നമുക്ക് വീട്ടിലും തയ്യാറാക്കിയാലോ. ആദ്യം മൈദ, റവ, സോഡാപ്പൊടി എന്നിവ ചേർത്തിളക്കി മാറ്റിവെക്കുക. മുട്ട നല്ലപോലെ ബീറ്റ് ചെയ്യുക. ഇതിലേക്ക് പഞ്ചസാര, പാൽ, , വാനില എസൻസ്, ഏലക്കായ്‌പ്പൊടി, നെയ്യ് എന്നിവയും ബീറ്റ് ചെയ്യണം.

ഇതേ കൂട്ടിലേക്ക് നേരത്തെ തയ്യാറാക്കിവെച്ച മൈദ, റവ ചേർത്ത് നല്ലപോലെ കുഴച്ചു എടുക്കുക. ഈ മാവ് ഒരു നനഞ്ഞ തുണികൊണ്ട് രണ്ടു മണിക്കൂർ മൂടിവെക്കുക. ശേഷം അരയിഞ്ച് കനത്തിലായി ചതുര രൂപത്തിൽ മുറിച്ചെടുക്കുക. മുറിച്ചെടുത്ത ഓരോന്നിന്റെയും മൂല ഭാഗം താഴോട്ട് പിളർത്തി കൊടുക്കുക. എന്നിട്ട് ചൂടായ എണ്ണയിൽ വറുത്ത് കോരാം.

Read Also :

നല്ല രുചിയിൽ ഗോതമ്പ് ഹൽവ തയാറാക്കാം

റെസ്റ്റോറന്റ് സ്റ്റൈലിൽ വീട്ടിൽ തന്നെ ബീഫ് ഡ്രൈ ഫ്രൈ

Easy Vettucake Recipe
Comments (0)
Add Comment