About Easy Vegetable Curry Recipe :
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കറിയാണ് അവിയൽ. എന്നാൽ അവിയലല്ലാതെ അവിയലിന്നോട് സമമാവുന്ന രീതിയിൽ ഒരു എളുപ്പ കറി തയ്യാറാക്കിയലോ.
Ingredients :
- പച്ചകായ് : 1 എണ്ണം
- ക്യാരറ്റ് : 1 എണ്ണം
- ചേന : ചെറിയ കഷ്ണം
- പച്ച പയർ : 3 എണ്ണം
- മുരിങ്ങക്കാ : 1 എണ്ണം
- തേങ്ങ ചിരകിയത് : 1/4 കപ്പ്
- ചുവന്നുള്ളി : 3 എണ്ണം
- വെളുത്തുള്ളി : 4 അല്ലി
- പച്ചമുളക് : നാലെണ്ണം
- മഞ്ഞൾപൊടി : 1/4 ടീസ്പൂൺ
- ജീരകം : 1/2 ടീസ്പൂൺ
- തൈര് : 3 ടേബിൾ സ്പൂൺ
- കറിവേപ്പില : ആവശ്യത്തിന്
- എണ്ണ : ആവശ്യത്തിന്
- വെള്ളം : ആവശ്യത്തിന്
- ഉപ്പ് : ആവശ്യത്തിന്
Learn How to Make Easy Vegetable Curry Recipe :
ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടാക്കിയ ശേഷം ഇതിലേക്ക് എണ്ണ ഒഴിച്ച് ചുടാക്കുക. ഇതിലേക്ക് നീളത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന പച്ചപ്പയർ, മുരിങ്ങയിക്കാ, ക്യാരറ്റ്, ചേന പച്ചകായ എന്നിവ ചേർത്ത് നന്നായിട്ട് ഇളക്കി ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് വേവിക്കാൻ വയ്ക്കുക. ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് എടുത്തു വച്ചിരിക്കുന്ന ചിരകിയ തേങ്ങയും,
വെളുത്തുള്ളിയും, ചുമന്നുള്ളിയും, പച്ചമുളകും, മഞ്ഞൾപ്പൊടിയും, ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക. ഏകദേശം നന്നായി വെന്തു വന്നിരിക്കുന്ന പച്ചക്കറിയിലേക്ക് അരച്ചു വച്ചിരിക്കുന്ന തേങ്ങ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം തീ കുറച്ച് ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന കറിവേപ്പിലയും തൈരും ചേർത്ത് നന്നായി ഇളക്കി എടുക്കുക. സ്വാദിഷ്ടമായ കറി തയ്യാർ. Video Credits : sruthis kitchen
Read Also :
ചോറിനൊപ്പം കഴിക്കാൻ വെറൈറ്റിയായി ഒരു കടുമാങ്ങ കറി
എണ്ണയിൽ മുക്കിപ്പൊരിക്കാതെ പഞ്ഞി പോലൊരു അപ്പം