എളുപ്പത്തിലൊരു വെജ് കുറുമ, കുക്കറിൽ വേഗത്തിലും രുചിയിലും ഇതേപോലെ തയ്യാറാക്കി നോക്കൂ

About Easy Veg Kurma Hotel style :

രാവിലെ ആയാൽ പ്രഭാത ഭക്ഷണത്തിനു കൂടെ എന്ത് കറി ഉണ്ടാക്കാം എന്നതാണ് എല്ലാ അമ്മമാരുടെയും ടെൻഷൻ. അതിനു ഒരു പരിഹാരമായി ദോശ അപ്പം നെയ്ച്ചോർ എന്തിൻ്റേയും കൂടെ കഴിയ്ക്കാവുന്ന ഒരു കുറുമ ഉണ്ടാക്കി നോക്കിയാലോ ? ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ. ഇത്രയും രുചിയിൽ നിങ്ങൾ കഴിച്ചുകാണില്ല. അടിപൊളി ടേസ്റ്റ്.

Ingredients :

  • വെളിച്ചെണ്ണ
  • നെയ്യ്
  • പച്ച മുളക്
  • കറിവേപ്പില
  • സവാള
  • ഉരുളകിഴങ്ങ്
  • മല്ലിപ്പൊടി
Easy Veg Kurma Hotel style

Learn How to Make Easy Veg Kurma Hotel style :

അതിനു വേണ്ടി കുക്കർ സ്റ്റൗ വിൽ വെക്കുക ശേഷം അതിലേക്ക് 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക പിന്നെ ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക ഇത് കുറുമക്ക് നല്ല ടേസ്റ്റ് കിട്ടാൻ സഹായിക്കും ഇനി ഇതിലേക്ക് 3 പച്ച മുളക് ചേർത്ത് കൊടുക്കാം ഇനി നിങ്ങൾ നല്ല എരിവ് ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ കൂടുതൽ ഉപയോഗിക്കാം. ശേഷം ഇതിലേക്ക് 5 ഉണ്ട മുളക് ചേർത്ത് കൊടുക്കുക, വറ്റമുളക് ഉണ്ടെങ്കിൽ അത് ആയാലും കുഴപ്പമില്ല ശേഷം കുറച്ച് കറിവേപ്പില കൂടി ചേർത്ത് ഇതെല്ലാം ഒരു 30 40 സെക്കൻ്റ് വരെ വയറ്റി എടുക്കുക ശേഷം ഇതിലേക്ക് ഒരു വലിയ സവാള അരിഞ്ഞത് ഇട്ട് കൊടുക്കുക.

എന്നിട്ട് നല്ലതു പോലെ വാട്ടി എടുക്കുക, ഇനി നമുക്ക് ഇതിലേക്ക് വലിയ ഉരുളകിഴങ്ങ് വലിയ ക്യാരറ്റ് 6, 7 ബീൻസ് എന്നിവ ചേർത്ത് ഒരു മിനുട്ട് വരെ ഇളക്കുക ശേഷം നമുക്ക് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി ചേർക്കാം വീണ്ടും മിക്സ് ചെയ്തു എടുക്കുക ശേഷം ആവശ്യത്തിനു ഉപ്പ് ചേർക്കുക എന്നിട്ട് ഇതിലേക്ക് 1 1/2 കപ്പ് വെള്ളം ചേർക്കുക പച്ച കറികൾ മുങ്ങി കിടക്കാൻ ശ്രദ്ധിക്കണംഎന്നിട്ട് പ്രഷർ കുക്കർ അടച്ച് വെച്ചു വെയിറ്റ് ഇട്ട് കൊടുക്കുക ശേഷം ഒരു വിസിൽ വരുന്ന വരെ വേവിക്കുക വേവുന്ന സമയം കൊണ്ട് നമുക്ക് ഇതിൻ്റെ അരപ്പ് തയ്യാറാക്കാം.അതിനു വേണ്ടി 3/4 കപ്പ് തേങ്ങ 10 കശുവണ്ടി 1/4 കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചു എടുക്കുക ,

ഇപ്പൊൾ പ്രഷർ കുക്കർ ഓഫാക്കി എയർ പോയ ഉടനെ തന്നെ തുറന്നു നോക്കുക ശേഷം വീണ്ടും തീ ഓൺ ആക്കുക എന്നിട്ട് തിളക്കാൻ തുടങ്ങുമ്പോൾ ഇതിലേക്ക് 1/3 ഗ്രീൻ പീസ് ചേർത്ത് കൊടുക്കുക ഇവിടെ ഫ്രോസെൻ ഗ്രീൻ പീസ് ചേർക്കുന്നത് കൊണ്ടാണ് അവസാനം ചേർത്തത് സാധാരണ ഗ്രീൻ പീസ് ചേർക്കുമ്പോൾ പച്ചക്കറികളുടെ കൂടെ ചേർക്കുക.ഏത് തരം പച്ചക്കറികൾ വേണമെങ്കിലും നമുക്ക് ഉപയോഗിക്കാവുന്നതാണ്. തിളച്ചു വരുമ്പോൾ അരച്ചു വെച്ച അരപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യുക അതിനു ശേഷം മിക്സീയുടെ ജാറിൽ 1/2 കപ്പ് വെള്ളം ചേർത്ത് അതും കൂടെ ചേർക്കുക.ഇപ്പൊൾ കറി നല്ലതുപോലെ വെട്ടി തിളച്ചു വരാൻ തുടങ്ങിയിരിക്കുന്നു. ഈ സമയത്ത് 1/2 ടീസ്പൂണ് കുരുമുളക് പൊടി 1/4 ടീസ്പൂൺ ഗരം മസാല പൊടിയും ചേർക്കുക.ഇത് കട്ടപിടിക്കാതെ ഇളക്കി കൊടുക്കുക.അതിനു ശേഷം ചെറുതായി കട്ട് ചെയ്ത മല്ലിയില ചേർത്ത് വീണ്ടും മിക്സ് ചെയ്യുക, ഇപ്പൊൾ സ്വാദ് ഊറും കുറുമ തയ്യാർ!

Read Also :

നല്ല ഒന്നാന്തരം നെല്ലിക്ക ഉപ്പിലിട്ടത് തയ്യറാക്കാൻ ഈ ഒരു ചേരുവ കൂടി ചേർത്ത് നോക്കൂ

പച്ചമുന്തിരി കൊണ്ട് മധുരമൂറും ഹൽവ തയ്യാർ! പച്ചമുന്തിരി കൊണ്ട് ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ

Easy Veg Kurma Hotel styleindian veg kurma recipeveg kurma hotel style
Comments (0)
Add Comment