പച്ചരി ഉണ്ടെങ്കിൽ ഇനി എന്നും ബ്രെക്ക്ഫാസ്റ്റ് അടിപൊളി, എത്ര തിന്നാലും കൊതി തീരൂല!

Ingredients :

  • പച്ചരി – 1 1/2 കപ്പ്
  • ചോറ് – 1/2 കപ്പ്
  • വെള്ളം
  • ഉപ്പ്
  • സവാള – 2 എണ്ണം
  • വെളുത്തുള്ളി – 5 അല്ലി
  • ഇഞ്ചി – ചെറിയ കഷണം
  • തക്കാളി – 2 എണ്ണം
  • അണ്ടിപ്പരിപ്പ് – 8 – 10 എണ്ണം
  • ചിക്കൻ – 500 ഗ്രാം
  • കറിവേപ്പില
  • പച്ചമുളക് – 2-3 എണ്ണം
  • കാശ്മീരി മുളക്പൊടി – 2 + 1/2 ടീസ്പൂൺ
  • വെള്ളം – 1 ടീസ്പൂൺ + 1 ടേബിൾ സ്പൂൺ
  • ചിക്കൻ മസാല
  • മഞ്ഞൾപ്പൊടി
  • മല്ലിപ്പൊടി – 1 ടീസ്പൂൺ
  • പെരുംജീരകം പൊടിച്ചത് – 1 ടീസ്പൂൺ
  • മുളക്പൊടി – 1 ടീസ്പൂൺ
  • മല്ലിയില
Easy Variety Breakfast Recipe

Learn How to make Easy Variety Breakfast Recipe :

ആദ്യമായി ഒന്നര കപ്പ് പച്ചരിയെടുത്ത് നന്നായി കഴുകിയെടുത്ത ശേഷം നാലോ അഞ്ചോ മണിക്കൂറോളം വെള്ളമൊഴിച്ച് കുതിരാനായി മാറ്റിവയ്ക്കാം. രാത്രി വെള്ളത്തിൽ കുതിരാൻ വച്ചാൽ രാവിലെ എടുക്കാവുന്നതാണ്. കുതിർത്തെടുത്ത അരി രണ്ടോ മൂന്നോ പ്രാവശ്യം നല്ലപോലെ കഴുകിയെടുത്ത ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ശേഷം ഇതിലേക്ക് അരക്കപ്പ് ചോറും അതിനൊപ്പം നിൽക്കുന്ന രീതിയിൽ വെള്ളവും കൂടെ ചേർത്ത് നല്ലപോലെ അരച്ചെടുക്കാം. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ വെള്ളം കൂടി ഒഴിച്ച് ആവശ്യത്തിന് ഉപ്പ് കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കാം.

ശേഷം ഒരു ഇരുമ്പിന്റെ ചീനച്ചട്ടി അടുപ്പിൽ വച്ച് അതിലേക്ക് വെളിച്ചെണ്ണ അല്ലെങ്കിൽ സൺഫ്ലവർ ഓയിൽ ആവശ്യത്തിന് ഒഴിച്ചു കൊടുക്കാം. ശേഷം എണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ തവിയിൽ മാവെടുത്ത് ചട്ടിയിലേക്ക് ഒഴിച്ചു കൊടുക്കാം. ആദ്യം ഉയർന്ന തീയിൽ എണ്ണ ചൂടായ ശേഷം മീഡിയം തീയിൽ വെച്ച് ഇത് ചുട്ടെടുക്കാം. മാവ് ഒഴിച്ച ഉടനെ ഇത് പൊങ്ങി വരണം എന്നില്ല. നമ്മൾ മാവ് ഒഴിച്ച ശേഷം കുറഞ്ഞത് ഒരു മിനിറ്റെങ്കിലും കാത്തു നിൽക്കണം. ഇത് നല്ല പപ്പടം പൊള്ളച്ചു വരുന്ന പോലെ പൊങ്ങിവരും അരി ആയതുകൊണ്ട് തന്നെ വെന്ത് കിട്ടാൻ കുറച്ച് സമയമെടുക്കും. കൽത്തപ്പം പോലെ ചെറിയ ആരെടുത്ത രീതിയിലാണ് ഈ വിഭവം കിട്ടുന്നത്. എത്ര തിന്നാലും കൊതി തീരാത്ത ഈ പ്രാതൽ കോമ്പോ വിഭവം ഉണ്ടാക്കി നോക്കാൻ മറക്കല്ലേ.

Read Also :

രാവിലത്തെ ചായക്കടി ഒന്ന് മാറി ചിന്തിച്ചാലോ? ഇതാകുമ്പോ വയറും നിറയും ഒപ്പം മനസ്സും!

ആഴ്ചയിൽ ഒരു ദിവസമെങ്കിലും കുട്ടികൾക്ക് ഇതേപോലെ ഒരു ഹെൽത്തി പായസം ഉണ്ടാക്കി കൊടുക്കൂ!

Easy Variety Breakfast Recipe
Comments (0)
Add Comment