രാവിലത്തെ ഇഡ്ഡലി ബാക്കി വന്നോ? എന്നാൽ കളയേണ്ട, ഒരു കിടിലൻ വട തയ്യാറാക്കാം
Discover the ultimate guide to making crispy and delicious Uzhunnu Vada at home with our easy-to-follow recipe. Learn the secrets to perfecting this South Indian classic snack that’s both crunchy on the outside and soft on the inside.
About Easy Uzhunnu Vada Recipe :
നമ്മുടെ വീടുകളിൽ പലപ്പോഴും പ്രാതലിന് തയ്യാറാക്കുന്ന ഇഡലി ബാക്കി വരാറുണ്ട്. ബാക്കി വന്ന ഇഡലി കൊണ്ട് സ്വാദിഷ്ടമായ വട തയ്യാറാക്കിയാലോ. വളരെ സ്വാദിഷ്ടമായതും ക്രിസ്പിയുമായ ഉഴുന്ന് വടയാണ് നമ്മൾ തയ്യാറാക്കിയെടുക്കുന്നത്. അതിന്റെ കൂടെ കഴിക്കാൻ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു സ്പെഷ്യൽ ചട്നിയുടെ റെസിപി കൂടിയുണ്ട്.
Ingredients :
- ഇഡലി
- വെളിച്ചെണ്ണ – 1 ടീസ്പൂൺ
- സവാള – 1
- പച്ചമുളക് – 4
- ഇഞ്ചി – ചെറിയ കഷണം
- വെളുത്തുള്ളി – 3-4 കഷണം
- മല്ലിയില
- കപ്പലണ്ടി – 10-20 എണ്ണം
- തേങ്ങ ചിരകിയത് – 2 പിടി
- പുളി
- ഇഡലി മാവ്
- അരിപ്പൊടി – 1 ടീസ്പൂൺ
- ഓയിൽ
Learn How to Make Easy Uzhunnu Vada Recipe :
ആദ്യം നമ്മൾ ബാക്കി വന്ന കുറച്ച് ഇഡലി എടുക്കണം. ഇഞ്ചിയും കറിവേപ്പിലയും പച്ചമുളകുമൊക്കെ ചേർത്താണ് നമ്മളിത് ഉണ്ടാക്കിയിരിക്കുന്നത്. ഈ ഇഡലി വടയുടെ ആകൃതിയിൽ നടുഭാഗത്ത് ദ്വാരമുള്ള രീതിയിൽ മുറിച്ചെടുക്കണം. വടയുടെ കൂടെ ചൂടോടെ കഴിക്കാൻ ഒരു ചട്നി കൂടെ തയ്യാറാക്കാം. ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കണം. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ മീഡിയം വലിപ്പമുള്ള സവാള ചെറുതായി അരിഞ്ഞത് ചേർക്കാം. അതിലേക്ക് നാല് പച്ചമുളകും ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും മൂന്നോ നാലോ കഷണം വെളുത്തുള്ളിയും ചേർത്ത് കൊടുക്കുക.
ശേഷം എല്ലാം നന്നായി വഴറ്റി ഗോൾഡൻ നിറത്തിൽ ആവുമ്പോൾ കുറച്ച് മല്ലിയില കൂടെ ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് പത്തോ ഇരുപതോ കപ്പലണ്ടി കൂടെ ചേർത്ത് നന്നായി ഇളക്കിയെടുക്കുക. കപ്പലണ്ടി നേരത്തെ തന്നെ ഡ്രൈ റോസ്റ്റ് ചെയ്ത് വച്ചതായിരുന്നു. ശേഷം തീ ഓഫ് ചെയ്ത് ഇത് തണുക്കാനായി മാറ്റി വെക്കാം. ഒരു മിക്സിയുടെ ജാറെടുത്ത് രണ്ട് പിടി തേങ്ങ ചിരകിയതും നേരത്തെ വഴറ്റിയെടുത്ത മിക്സും ആവശ്യത്തിന് വെള്ളവും കുറച്ച് പുളിയും ചേർത്ത് നല്ല മഷി പോലെ അരച്ചെടുക്കാം. നല്ല ചൂട് വടയും ചട്നിയും നിങ്ങളും തയ്യാറാക്കി നോക്കൂ.
Read Also :
എളുപ്പത്തിലൊരു വെജ് കുറുമ, കുക്കറിൽ വേഗത്തിലും രുചിയിലും ഇതേപോലെ തയ്യാറാക്കി നോക്കൂ
നല്ല ഒന്നാന്തരം നെല്ലിക്ക ഉപ്പിലിട്ടത് തയ്യറാക്കാൻ ഈ ഒരു ചേരുവ കൂടി ചേർത്ത് നോക്കൂ