രുചിയേറും ഊത്തപ്പം ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ
Discover the simplicity of making delicious Uthappam at home with our easy Uthappam recipe. Learn how to create this South Indian favorite with step-by-step instructions, tips, and ingredients.
About Easy Uthappam Recipe :
ഊത്തപ്പം എന്നത് പുളിച്ച ഇഡ്ഡലി മാവ് അല്ലെങ്കിൽ ദോശ മാവ് കൊണ്ട് തയ്യാറാക്കുന്ന ഒരു പ്രഭാതഭക്ഷമാണ്. ബാറ്റർ ഒന്ന് തന്നെ ആണെങ്കിലും തയ്യാറാക്കുന്ന രീതി വ്യത്യാസമുണ്ട് എന്ന് മാത്രം. പോഷകസമൃദ്ധമായ ഈ വിഭവം ചട്ണി, സാമ്പാർ എന്നിവയ്‌ക്കൊപ്പമാണ് വിളമ്പുന്നത്. കനം കുറഞ്ഞ ദോശയിൽ നിന്ന് വ്യത്യസ്തമായി, ഊത്തപ്പം കട്ടിയുള്ളതും ഉള്ളി അല്ലെങ്കിൽ ഇഷ്ടപ്പെട്ട ടോപ്പിങ്ങിനൊപ്പം സ്‌പോഞ്ച് ആണ്.
Ingredients :
For Uthappam
- Idli batter
- Onion 2 bid chopped
- Green chilli
- Coriander leaves
For Chutney
- Oil 2 tbsp
- Garlic 11
- Shallots 15
- Dry chilli 2 gundu chili
- Kashmiri chili 4-5
- Ginger 1 small piece
- Tomato 2 big
- Jaggery powder 1 tsp
- Salt 3/4 tsp
- Coriander leaves 2 tbsp
- For Tempering:
- Oil 2 tsp
- Mustaed seeds 1/4 tsp
- Black gram 1/4 tsp
- Dry chilli 2
- Curry leaves few

Learn How to Make Easy Uthappam Recipe :
ഊത്തപ്പം തയ്യാറക്കുന്നത് സാധാരണ നമ്മൾ ദോശ തയ്യാറക്കുന്നതു പോലെ തന്നെ. പച്ചരിയും ഉഴുന്നും അല്പം ഉലുവയും ചോറും കൂടി ചേർത്ത് നല്ല ഫൈൻ ആയി അരച്ചെടുക്കുക. ആവശ്യത്തിന് ഉപ്പും മാവിന്റെ സ്ഥിരതയും നോക്കി തിട്ടപ്പെടുത്തുക. ദോശ പാൻ ചൂടാകുമ്പോൾ വെളിച്ചെണ്ണ തടവി മാവ് കോരിയൊഴിക്കുക, അധികം പരത്താതെ കട്ടിയിൽ വേണം ഊത്തപ്പം തയ്യാറാക്കാൻ, ഇതിലേക്ക് അല്പം സവാള ചെറുതായി അരിഞ്ഞത്, അല്പം പച്ചമുളക് അരിഞ്ഞത് (ഓപ്ഷണൽ), അല്പം മല്ലിയില, വേണേൽ നിങ്ങൾക്ക് കാരറ്റ് അരിഞ്ഞിടാം. ഒരു സൈഡ് വെന്താൽ മറുഭാഗം മറിച്ചിടുക. ശേഷം ഇതുപോലെ ബാക്കി മാവ് ചുട്ടെടുക്കുക.
ഇതിലേക്ക് ചട്ണി തയ്യാറകാനായി, ഒരു ഫ്രയിങ് പാനിൽ വെളിച്ചെണ്ണയോ നല്ലെണ്ണയോ ഒഴിച്ച് ഇതിലേക്ക് വെളുത്തുള്ളി, ചുവന്നുള്ളി, ഉണക്കമുളക് എന്നിവ ചേർത്ത് നന്നായി ഫ്രൈ ചെയ്യുക ഇതിലേക്ക് തക്കാളി ചേർത്ത് ഒന്നൂടെ വേവിക്കുക. ശേഷം ഇത് ഒരു മിക്സി ജാറിൽ ഫൈൻ ആയി അരച്ചെടുക്കുക, ഇതിലേക്ക് ചുവന്നുള്ളി അരിഞ്ഞതും, ഉണക്കമുളക്, കറി വേപ്പില എന്നിവ ചേർത്ത് മൂപ്പിച്ചത് ചേർക്കുക. രുചികരമായ ചട്ണി തയ്യാർ. Video Credits : Mahimas Cooking Class
Read Also :
പച്ചരിയുണ്ടോ, എളുപ്പത്തിൽ നീർദോശ തയ്യാറാക്കാം
അടിപൊളി രുചിയിൽ അരിയുണ്ട എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം