About Easy traditional Kerala snack Recipe :
ചായയോടൊപ്പം നാലുമണി പരിഹാരത്തിന് എന്ത് സ്നാക്ക് ഉണ്ടാക്കാമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക അമ്മമാരും. സ്ഥിരമായി ഒരേ രുചിയിലുള്ള സ്നാക്കുകൾ ഉണ്ടാക്കി കൊടുത്താൽ കുട്ടികൾക്ക് അത് കഴിക്കാൻ വലിയ താല്പര്യമൊന്നും ഉണ്ടായിരിക്കില്ല. അത്തരം അവസരങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായ രീതിയിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingredients :
- ഒരു കപ്പ് അളവിൽ മട്ട അവൽ
- ഒരു മുട്ട
- സവാള ചെറുതായി അരിഞ്ഞെടുത്തത്
- പച്ചമുളക്
- മല്ലിയില ചെറുതായി അരിഞ്ഞെടുത്തത്
- ഉപ്പ്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
- വറുക്കാൻ ആവശ്യമായ എണ്ണ
Learn How to make Easy traditional Kerala snack Recipe :
വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ഈ ഒരു പലഹാരം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. മാത്രമല്ല കുട്ടികൾക്കെല്ലാം ഇതിന്റെ രുചി നന്നായി ഇഷ്ടപ്പെടുകയും ചെയ്യും. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് അവൽ ഇട്ട ശേഷം ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഇങ്ങിനെ ചെയ്യുമ്പോൾ അവലിൽ ഉണ്ടാകുന്ന അഴുക്ക് പോവുകയും അത് കുതിർന്നു കിട്ടുകയും ചെയ്യും. ശേഷം അതിലേക്ക് ചെറുതായി അരിഞ്ഞെടുത്ത സവാള, പച്ചമുളക്, മല്ലിയില, ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. എടുത്തുവച്ച മുട്ട കൂടി പൊട്ടിച്ചൊഴിച്ച ശേഷം കൈ ഉപയോഗിച്ച് നല്ലതുപോലെ കുഴച്ചെടുക്കുക.
ചെറിയ ഉരുളകളാക്കി പിടിക്കാൻ സാധിക്കുന്ന രീതിയിലാണ് മാവിനെ ആക്കി എടുക്കേണ്ടത്. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ നന്നായി തിളച്ചു വരുമ്പോൾ എടുത്തു വച്ച മാവിൽ നിന്നും ചെറിയ ഉരുളകൾ ഉണ്ടാക്കി ഇട്ടു കൊടുക്കുക. രണ്ടു വശവും നല്ലതുപോലെ ക്രിസ്പായി വരുമ്പോൾ സ്നാക്ക് എണ്ണയിൽ നിന്നും എടുത്തു മാറ്റാവുന്നതാണ്.
Read Also :
മോര് കറി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ; ഇതുണ്ടെങ്കിൽ കറിയും കാലി ചോറും കാലി!
രുചിയിൽ പുതുമ തേടുന്നവർക്ക് കിടിലൻ ഞണ്ട് റോസ്റ്റ് റെസിപ്പി