ഇനി ഏത് കായ്ക്കാത്ത മാവും പൂത്തുലയാൻ ഇങ്ങനെ ചെയ്താൽ മതി! പൂക്കാത്ത ഏത് മാവും പൂക്കാനും കുലകുത്തി കായ്ക്കാനും!!

Easy tips to Increase Mango Production : നമ്മുടെയെല്ലാം വീടുകളിൽ നാടൻ മാവുകൾ ധാരാളമുണ്ടായിരിക്കും. അവ ഓരോ സീസണിലും കൃത്യമായി പൂത്ത് ആവശ്യത്തിന് ഫലങ്ങൾ നൽകാറും ഉണ്ട്. അതേസമയം നഴ്സറികളിൽ നിന്നും മറ്റും വാങ്ങിക്കൊണ്ടു വരുന്ന മാവിൻ തൈകൾ ആവശ്യത്തിന് പൂക്കുകയും കായ്ക്കുകയും ചെയ്യുന്നില്ല എന്നതായിരിക്കും മിക്ക ആളുകളുടെയും പരാതി. അതിനുള്ള കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും വിശദമായി മനസ്സിലാക്കാം.

മാവിൻ തൈകൾ കൃത്യമായി വളരാത്തതിന്റെ ഒരു പ്രധാന കാരണം അവ പ്രൂണിംഗ് ചെയ്യുന്നില്ല എന്നതാണ്. ഓരോ സീസണിലും കൃത്യമായി മാവിന്റെ ശാഖകൾ വെട്ടി നിർത്തിയാൽ മാത്രമാണ് അവയിൽ പുതിയ ശാഖകൾ മുളച്ചുവന്ന് പൂക്കൾ ഉണ്ടാവുകയും കായ്ക്കുകയും ചെയ്യുകയുള്ളൂ. മറ്റൊരു പ്രധാന പ്രശ്നം വരണ്ട കാലാവസ്ഥയാണ്. ചിലയിടങ്ങളിൽ ചൂട് കൂടുമ്പോൾ കാലത്തിന് മുൻപ് തന്നെ മാവിൻ പൂക്കൾ ഉണ്ടായി കാണാറുണ്ട്. എന്നാൽ അവയിൽ ആവശ്യത്തിന് പരാഗണം നടക്കാതെ കൊഴിഞ്ഞു പോവുകയാണ് ചെയ്യുന്നത്.

Easy to Increase Mango Production

സാധാരണയായി തേനീച്ചകളെ വളർത്തുന്ന ഭാഗങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ കുറവായിരിക്കും. കാലാവസ്ഥ,പരാഗണം, മറ്റ് അനുകൂല ഘടകങ്ങൾ എന്നിവയെല്ലാം ശരിയായ രീതിയിൽ പ്രവർത്തിച്ചാൽ മാത്രമാണ് മാവ് പൂത്ത് മാങ്ങ ഉണ്ടാവുകയുള്ളൂ. മാവ് പൂക്കുന്നതിന് തൊട്ടുമുൻപുള്ള രണ്ട് മാസങ്ങളിൽ ചെടിക്ക് നല്ല രീതിയിൽ പരിചരണം നൽകേണ്ടത് ഉണ്ട്. എന്നാൽ മാത്രമാണ് ആവശ്യത്തിന് കായ്ഫലങ്ങൾ ലഭിക്കുകയുള്ളൂ. മാവിന് ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നതിന് വേണ്ടി ആവശ്യമില്ലാത്ത കൊമ്പുകൾ എല്ലാം വെട്ടി കളയാവുന്നതാണ്.

അതുപോലെ മാവ് പൂക്കുന്നതിനു മുൻപുള്ള മാസങ്ങളിൽ മാവിന്റെ അടിഭാഗത്ത് കരിയില, ഉണക്ക പുല്ല്, ചാരം എന്നിവയെല്ലാം ഇട്ടുകൊടുക്കുന്നത് വളരെ നല്ലതാണ്. കൂടാതെ പുകയിട്ട് നൽകുന്ന രീതിയും വളരെയധികം ഗുണം ചെയ്യുന്നതാണ്. മറ്റൊരു രീതി 15 സെന്റീമീറ്റർ വീതിയുള്ള ശാഖകളിൽ 7 സെന്റീമീറ്റർ വട്ടത്തിൽ തോല് മാറ്റി കൊടുക്കുന്നതും കൂടുതൽ ഫലങ്ങൾ ലഭിക്കുന്നതിന് സഹായിക്കുന്നു. മാവിന്റെ കൂടുതൽ പരിചരണ രീതികൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. Video Credit : Krishi Lokam

Read Also :

മുട്ട ചേർക്കാതെ മുട്ടയപ്പം ഉണ്ടാക്കിയാലോ!? വെറും 2 മിനിട്ട് കൊണ്ട് അടിപൊളി പലഹാരം

സൂപ്പർ ടേസ്റ്റിൽ നല്ല പതു പതുത്ത അപ്പം; വളരെ എളുപ്പത്തിൽ റവ കൊണ്ടൊരു പഞ്ഞി അപ്പം തയ്യാറക്കിയാലോ!

Comments (0)
Add Comment