Easy to clean Refrigerator Door Rubber

ഫ്രിഡ്ജിന്റെ ഡോർ സൈഡിലെ കരിമ്പനും ചെളിയും ഇനി ഈസി ആയി കളയാം വെറും 5 മിനിറ്റിൽ

Discover the ultimate convenience with our easy-to-clean refrigerator door rubber. Say goodbye to grime and hello to a spotless fridge, effortlessly.

Easy to clean Refrigerator Door Rubber

വീട് എപ്പോഴും വൃത്തിയാക്കി വയ്ക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ ആഴ്ചയിൽ ഒരിക്കലെങ്കിലും വീട്ടിലുള്ള എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെയുള്ള ഭാഗങ്ങളും വൃത്തിയാക്കി വയ്ക്കുകയും ചെയ്യുന്നത് പതിവായിരിക്കും. അത്തരം അവസരങ്ങളിൽ പലപ്പോഴും നമ്മൾ വൃത്തിയാക്കാൻ മറക്കുന്ന ഒരു ഭാഗമാണ് ഫ്രിഡ്ജ് തുറക്കുമ്പോൾ ഡോറിന്റെ സൈഡിൽ ഉണ്ടാകുന്ന വാഷറിന്റെ ഭാഗം.

കനത്ത രീതിയിൽ കറകളും അഴുക്കും പറ്റിപ്പിടിച്ച് ഇരിക്കുന്ന ഇത്തരം ഭാഗങ്ങളിലെ കറകൾ കളയുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ ചെയ്ത് നോക്കാവുന്ന ഒരു ടിപ്പ് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഫ്രിഡ്ജ് വൃത്തിയാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡ, ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞത്, ഒരു രൂപയുടെ ഷാംപൂ പാക്കറ്റ്, അല്പം വിനിഗർ ഇത്രയും സാധനങ്ങളാണ്.

Easy to clean Refrigerator Door Rubber
Easy to clean Refrigerator Door Rubber

ആദ്യം തന്നെ എടുത്തു വച്ച എല്ലാ ചേരുവകളും ഒരു പാത്രത്തിലേക്ക് ഇട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഉപയോഗിക്കാത്ത ബ്രഷ് വീട്ടിലുണ്ടെങ്കിൽ അത് ഉപയോഗിച്ച് തയ്യാറാക്കിവെച്ച ലിക്വിഡ് ഫ്രിഡ്ജിന്റെ എല്ലാ ഭാഗത്തും നല്ലതുപോലെ സ്പ്രെഡ് ചെയ്തു കൊടുക്കുക. ബ്രഷ് ഉപയോഗിച്ച് ഉരച്ചു കൊടുക്കുമ്പോൾ തന്നെ വാഷറിന്റെ ഭാഗത്തെ കറകളെല്ലാം പോയി തുടങ്ങുന്നതാണ്. ഒരുതവണ ഇങ്ങിനെ ചെയ്യുമ്പോൾ കറകൾ പോകുന്നില്ല എങ്കിൽ രണ്ടോ മൂന്നോ തവണ ലിക്വിഡ് അപ്ലൈ ചെയ്ത ശേഷം ബ്രഷ് ഉപയോഗിച്ച് ഉരച്ചു കൊടുക്കാവുന്നതാണ്.

ശേഷം ഒരു നനവില്ലാത്ത ടവൽ ഉപയോഗിച്ച് എല്ലാ ഭാഗവും നല്ലതുപോലെ തുടച്ച് വൃത്തിയാക്കുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ ഒരു രീതിയിൽ ഫ്രിഡ്ജ് വൃത്തിയാക്കുകയാണെങ്കിൽ എപ്പോഴും നല്ല രീതിയിൽ വയ്ക്കാനായി സാധിക്കുന്നതാണ്. അതിനായി കടകളിൽ നിന്നും പ്രത്യേക ലിക്വിഡുകൾ ഒന്നും വാങ്ങി ഉപയോഗിക്കേണ്ടി വരുന്നതും ഇല്ല. ഈയൊരു രീതിയിൽ ഫ്രിഡ്ജ് വൃത്തിയാക്കുമ്പോൾ അതിനകത്തുള്ള ദുർഗന്ധം ഇല്ലാതാക്കാനും സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credits : maloos Kerala

Read Also :

ചെറിയ ശ്രെദ്ധ, വലിയ ലാഭം! ഒരു പുളി കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ; 20 ദിവസം നിൽക്കുന്ന ഗ്യാസ് 4 മാസമായാലും തീരില്ല

ഈ ഇലയുണ്ടോ? തുണികളിലെ കറ എത്ര പഴകിയതാണെങ്കിലും എളുപ്പത്തിൽ കളയാം കിടിലൻ ടിപ്സ്