Easy Tips for Fridge Cleaning
വീട്ടില്‍ റഫ്രിജറേറ്റര്‍ അല്ലെങ്കിൽ ഫ്രിഡ്ജ് ഉള്ളവരാണ് നമ്മളെല്ലാരും. വീട്ടിൽ ആഹാര സാധനങ്ങൾ അടക്കം എന്ത് മിച്ചം വന്നാലും അത് ഫ്രിഡ്ജിലേക്ക് എടുത്ത് വെക്കുന്നത് നമ്മുടെ ഇടയിലെ സ്ഥിരമായ കാഴ്ചയാണ്. ഇങ്ങനെ എടുത്ത് വെക്കുന്ന സാധനങ്ങളിൽ പലതും ഫ്രിഡ്ജിൽ തന്നെയിരുന്നു ചീത്തയാകാറാണ് പതിവ്.
ഇത്തരത്തിൽ ചീത്തയാകുന്ന ഫ്രിഡ്ജ് എങ്ങനെയാണ് വൃത്തിയാക്കുക എന്നത് പലര്‍ക്കും കൃത്യമായി അറിയില്ല. കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ച് വൃത്തിയോടെ ചെയ്താല്‍ തന്നെ ഫ്രിഡ്ജ് നമുക്ക് വേഗത്തില്‍ വൃത്തിയാക്കി എടുക്കുവാനും അതിലെ മണം വേഗത്തില്‍ നീക്കം ചെയ്യുവാനും സാധിക്കും. ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനായി വെള്ള വിനാഗിരി, ബേക്കിംഗ് സോഡ എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇത് റഫ്രിജറേറ്ററിലെ ദുര്‍ഗന്ധം വലിച്ചെടുക്കുകയും നല്ല ഫ്രഷ്‌നസ്സ് നൽകുകയും ചെയ്യും.
വൃത്തിയാക്കി വെച്ചിരിക്കുന്ന ഫ്രിഡ്ജിന്റെ ഡ്രോയിൽ ക്ലീൻ ഷീറ്റ് അല്ലെങ്കിൽ പ്ലെയിൻ ഷീറ്റ് വിരിക്കുക. ഇതുവഴി എളുപ്പത്തിൽ ക്ലീനിങ് ചെയ്യാൻ സാധിക്കും. അടുത്തതായി ഒരു പാത്രത്തിൽ ഒരു സ്പൂൺ വാനില എസൻസോ അല്ലെങ്കിൽ പൈനാപ്പിൾ എസൻസസോ എടുത്ത് അതിലേക്ക് രണ്ടു സ്പൂൺ വെള്ളവും മിക്സ് ചെയ്ത് പഞ്ഞി വെച്ചോ തുണി വെച്ചോ ഫ്രിഡ്ജിന് അകം തുടച്ചെടുക്കുക.
ഇത്തരത്തിൽ ചെയ്യുന്നത് ഫ്രിജ്നകത്തു ഫ്രഷ്‌നെസ്സ് നില നിർത്താൻ സാധിക്കും. അല്ലെങ്കിൽ ഒരു സ്പൂൺ കോഫീ പൗഡർ ഒരു ചില്ലു കുപ്പിയിലോ ഗ്ലാസിലോ ഇട്ട് വായ് ഭാഗം നന്നായി മുടികെട്ടുക ശേഷം അതിൽ കുറച്ച് ഹോൾസ് ഇട്ട് ഫ്രിഡ്ജിന്റെ ഒരു മൂലിയിൽ വെക്കുക. ഇത് ഫ്രിഡ്ജിനുള്ളിലെ ദുർഗന്ധം വലിച്ചെടുക്കുകയും ഫ്രിഡ്ജിനാകത്ത് ഫ്രഷ്‌നെസ്സ് നൽകുകയും ചെയ്യും. മാക്സിമം കുത്തി നിറച്ച് വെക്കാതെ ഉപയോഗിക്കുന്ന സാധനങ്ങൾ മാത്രം വെക്കുന്നതാവും നല്ലത്. Video Credits : Mums Daily Tips & Tricks
Read Also :
ഒറ്റ മിനിറ്റ് കൊണ്ട് മിക്‌സി പുതിയതു പോലെ തിളങ്ങും, ഇങ്ങനെ വൃത്തിയാക്കി നോക്കൂ
കറിയില്‍ ഉപ്പ് കൂടിയോ? എന്നാൽ എളുപ്പം കുറക്കാം