Easy Therili Appam Recipe

തെരളി അപ്പം ഇതുപോലെ ഉണ്ടാക്കിയാൽ പാത്രം കാലിയാവുന്നതറിയില്ല

Easy Therili Appam Recipe

Ingredients :

  • അരിപൊടി – 2 കപ്പ്
  • ഞാലിപൂവന്‍ പഴം – 3 – 4 എണ്ണം
  • വയണയില – ആവശ്യത്തിന്
  • ജീരകം പൊടി – അര ടി സ്പൂണ്‍
  • ശര്‍ക്കര – ഒന്നര കപ്പ്
  • തേങ്ങ ചിരകിയത് – അര കപ്പ്
  • ഏലക്ക പൊടിച്ചത് – 1 ടി സ്പൂണ്‍
  • ഈർക്കിൽ
Easy Therili Appam Recipe
Easy Therili Appam Recipe

Learn How to make Easy Therili Appam Recipe :

ശർക്കര പാനി ഉണ്ടാക്കുക. അരിപൊടി ഒന്ന് ചൂടാക്കിയെടുക്കുക. അതിലേക്ക് ജീരകപ്പൊടി, ഏലക്കാപൊടിച്ചത്, തേങ്ങാ ചിരകിയത്, പഴം, ശര്‍ക്കര പാനി എല്ലാം ചേർത്ത് നല്ലപോലെ കുഴക്കുക. ഇലയിൽ വെക്കാൻ പാകത്തിനുള്ള രൂപത്തിൽ പൊടി നനക്കണം. ലൂസ് ആകാൻ പാടില്ല. വയണയില കുമ്പിൾ രൂപത്തിൽ ആക്കി ഓരോ മാവ് ഓരോ ഉരുളകളാക്കി നിറക്കുക. ശേഷം ഒരു ഈർക്കിൽ കൊണ്ട് കുത്തികൊടുക്കുക. ഇഡ്ലി പാത്രത്തിന്റെ തട്ടില്‍ വെച്ച് ആവി കയറ്റി വേവിച്ചെടുക്കുക. രുചികരമായ തെരളി അപ്പം തയ്യാർ.

Read Also :

കറുമുറെ കൊറിക്കാൻ ഇത് വീട്ടിൽ ഉണ്ടാക്കി വെച്ചാൽ മതി

മുട്ട ഉണ്ടോ? ഇതുവരെ കഴിച്ചിട്ടില്ലാത്ത പുത്തൻ വിഭവം