Easy Tasty Pavakka Curry Recipe

കയ്പ്പ് കാരണം പാവയ്ക്കാ കഴിക്കാതിരിക്കണ്ട, എത്ര തിന്നാലും കൊതി തീരാത്ത പാവയ്ക്കാ കറി ഇതാ!

Easy Tasty Pavakka Curry Recipe

Ingredients :

പാവയ്ക്ക – 2 എണ്ണം
പുളി – നെല്ലിക്ക വലുപ്പത്തിൽ
പച്ചമുളക് – 3 എണ്ണം
സവാള – 1 എണ്ണം
തക്കാളി – 2 എണ്ണം
ഉഴുന്ന് – 1/2 ടീസ്പൂൺ
ചെറിയ ജീരകം – 1/2 ടീസ്പൂൺ
കടുക് – 1/2 ടീസ്പൂൺ
ഉലുവ – 1/4 ടീസ്പൂൺ
വെളുത്തുള്ളി – 10 – 12 എണ്ണം
മുളക് പൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ആവശ്യത്തിന്
മല്ലിപ്പൊടി – 1/2 ടീസ്പൂൺ
കുരുമുളക് പൊടി – ഒരു നുള്ള്
കറിവേപ്പില
വെള്ളം – 1/2 കപ്പ്

Easy Tasty Pavakka Curry Recipe
Easy Tasty Pavakka Curry Recipe

Learn How to make :

ആദ്യമായി രണ്ട് വലിയ പാവയ്ക്ക എടുത്ത് അതിനകത്തെ കുരു എല്ലാം കളഞ്ഞ് നല്ലപോലെ വൃത്തിയാക്കി വട്ടത്തിൽ അരിഞ്ഞെടുക്കാം. പാവയ്ക്ക കട്ടിയോടെ തന്നെ അരിഞ്ഞെടുക്കാവുന്നതാണ്. അധികം മൂപ്പില്ലാത്ത പാവയ്ക്കയാണെങ്കിൽ അതിൻറെ കുരു കളഞ്ഞെടുക്കേണ്ടതില്ല. അടുത്തതായി രണ്ട് തക്കാളി എടുത്ത് ചെറിയ കഷണങ്ങളായി മുറിച്ച് ഒരു മിക്സിയുടെ ജാറിലേക്കിട്ട് നന്നായി പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കാം. ശേഷം ഒരു സവാള ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കാം. ഇതിന്റെ കൂടെ മൂന്ന് പച്ചമുളക് നെടുകെ കീറിയെടുക്കാം. ശേഷം ഒരു നെല്ലിക്ക വലുപ്പത്തിൽ പുളിയെടുത്ത് വെള്ളത്തിൽ കുതിർത്തെടുത്ത് നീര് പിഴിഞ്ഞെടുക്കണം.

ആദ്യമായി ഒരു കുക്കർ അടുപ്പിൽ വച്ച് അതിലേക്ക് ഒന്നര സ്പൂൺ വെളിച്ചെണ്ണ ഒഴിക്കണം. ശേഷം അരിഞ്ഞ് വെച്ച പാവയ്ക്ക ചേർത്ത് കുറഞ്ഞ തീയിൽ നല്ലപോലെ വഴറ്റിയെടുക്കണം. ഇത്തരത്തിൽ ചെയ്യുമ്പോൾ പാവക്കയുടെ കയ്പ്പ് രസം കുറഞ്ഞ് കിട്ടുന്നതിനും കറി ഉടഞ്ഞു പോകാതെ കിട്ടുന്നതിനും സഹായിക്കും. ശേഷം വഴറ്റിയെടുത്ത പാവയ്ക്ക കോരി മാറ്റി ഇതേ എണ്ണയിലേക്ക് അര ടീസ്പൂൺ ഉഴുന്നും അര ടീസ്പൂൺ ചെറിയ ജീരകവും അര ടീസ്പൂൺ കടുകും കാൽ ടീസ്പൂൺ ഉലുവയും കൂടെ ചേർത്ത് നന്നായി മൂത്ത് വരുമ്പോൾ പന്ത്രണ്ട് വെളുത്തുള്ളി കൂടെ ചേർത്ത് നല്ലപോലെ മൂപ്പിച്ചെടുക്കാം. ശേഷം നേരത്തെ അരിഞ്ഞ് വെച്ച സവാള കൂടെ ചേർത്തു കൊടുക്കാം. എത്ര കഴിച്ചാലും കൊതി തീരാത്ത ഈ പാവയ്ക്ക കറി തയ്യാറാക്കി നോക്കാൻ മറക്കല്ലേ.

Read Also :

ഇതിനായി ആരും ഹോട്ടലിൽ പോകേണ്ട; മസാലദോശ ഒരു തവണ ഇതുപോലെ ഉണ്ടാക്കൂ

തലേ ദിവസത്തെ ചോറ് കൊണ്ട്, ഏത് നേരത്തും കഴിക്കാവുന്ന ഒരടിപൊളി വിഭവം