Ingredients :
- ഉരുളക്കിഴങ്ങ് – 2 എണ്ണം
- മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
- ഗ്രീൻപീസ് – മുക്കാൽ കപ്പ്
- ബീറ്റ്റൂട്ട് – 1 എണ്ണം
- കോളിഫ്ലവർ
- തക്കാളി – 1 എണ്ണം
- മുളകുപൊടി – 1 ടീസ്പൂൺ
- പാവ് ബാജി മസാല – 2 ടേബിൾസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
- ചെറുനാരങ്ങ – 1 എണ്ണം
- കസ്തൂരി മേത്തി – 2 ടീസ്പൂൺ
Learn How To Make :
ആദ്യം കുക്കറിൽ വെളിച്ചെണ്ണ ചേർക്കുക. ഉരുളകിഴങ്ങ്, മഞ്ഞൾപൊടി, മുളക്പൊടി, ഗ്രീൻപീസ്, ബീറ്റ്റൂട്ട്, കോളിഫ്ലവർ എന്നിവ ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. തക്കാളി ചേർക്കുക. മിക്സ് ചെയ്യുക. വെളളം ഒഴിക്കുക. അടച്ച് വെച്ച് വേവിക്കുക. നന്നായി ഉടച്ചു എടുക്കുക. മാറ്റി വെക്കുക. ഒരു കടായി ചൂടാക്കുക. വെളിച്ചെണ്ണ ഒഴിക്കുക. ബട്ടർ ഇടുക. സവാള, കാപ്സികം അരിഞ്ഞ് ചേർക്കുക. നന്നായി വഴറ്റുക. മുളക്പൊടി ചേർക്കുക. പാവ് ബജി മസാല ചേർക്കുക. ഇളക്കി യോജിപ്പിക്കുക.
തക്കാളി ചേർത്ത് വേവിക്കുക. പച്ചക്കറികൾ ചേർക്കുക. ബട്ടർ, കസ്തൂരി മേത്തി, ഉപ്പ് ചേർക്കുക. കുറച്ച് വെള്ളം ഒഴിക്കാം. മല്ലിയില ചേർക്കുക. ഇനി ബൺ ഉണ്ടാക്കണം. കടായിയിൽ ബട്ടർ, മല്ലിയില ഇട്ട് നന്നായി മിക്സ് ചെയ്യുക. ഇതിൻറെ കൂടെ മസാല കുറച്ച് ചേർക്കുക. ബൺ ഇതിലേക്ക് ഇട്ടുക. ഇളക്കി കൊടുക്കുക. മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. പാവ് ബാജി റെഡി!!
Read Also :
പുട്ട് കുറ്റിയിൽ കാന്താരിമുളക് ഇതുപോലെ ഇട്ട് നോക്കൂ, വ്യത്യസ്ത രുചിയിൽ കിടിലൻ രുചിക്കൂട്ട്
എളുപ്പത്തിലൊരു നെയ്യപ്പം, അരിപൊടി ഉണ്ടേൽ ഞൊടിയിടെയിൽ പലഹാരം