Ingredients :
- ചക്കപ്പഴം – ഒന്നരകപ്പ്
- ശർക്ക – മൂന്ന് എണ്ണം
- നെയ്യ് – ഒന്നര ടേബിൾ സ്പൂൺ
- അണ്ടിപ്പരിപ്പ്, മുന്തിരിങ്ങ – ആവശ്യത്തിന്
- തേങ്ങാ പാൽ – ആവശ്യത്തിന്
Learn How To Make :
ആദ്യം ചകിനിയും കുരുവും കളഞ്ഞ് വൃത്തിയാക്കിയ ഒന്നരകപ്പ് ചക്കപ്പഴം എടുക്കുക. അത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. ചക്ക അരയ്ക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക വെള്ളം ഒട്ടും ചേർക്കാതെയാണ് ചക്ക പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കേണ്ടത്. ഇനി ഈ ഒരു വിഭവം തയ്യാറാക്കാൻ ആവശ്യമായി വേണ്ടത് ശർക്കര ആണ്. ഇതിനായി മൂന്ന് പീസ് ശർക്കര എടുക്കുക. അത് മുക്കാൽ കപ്പ് വെള്ളത്തിൽ ശർക്കര പാനി ഉണ്ടാക്കുക. ഇത് അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് വെക്കുക. ഇനി തീയിൽ ഒരു കടായി വെച്ച് നന്നായി ചൂടായി വന്നതിനു ശേഷം അതിലേക്ക് ഒന്നര ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക.
നെയ്യ് ചൂടായതിനു ശേഷം അതിൽ അണ്ടിപ്പരിപ്പ് മുന്തിരിങ്ങ എന്നിവ ഇട്ട് വറുത്തെടുക്കുക. ബാക്കി വരുന്ന നെയ്യിലേക്ക് അരച്ചു വെച്ചിരിക്കുന്ന ചക്ക പേസ്റ്റ് ഇട്ട് നന്നായി വഴറ്റിയെടുക്കുക. ഏകദേശം മൂന്നു മിനിറ്റോളം മീഡിയം തീയിൽ രണ്ടാം പാൽ ഒഴിച്ച് ചക്ക വഴറ്റിയെടുക്കണം. ഇനി അതിലേക്ക് അരിച്ചെടുത്ത് വച്ചിരിക്കുന്ന ശർക്കരപ്പാനി ചേർത്ത് നന്നായി ഇളക്കുക. കട്ടപിടിക്കാതെ ഇളക്കി എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒന്ന് കുറുകി വരുമ്പോൾ അണ്ടിപ്പരിപ്പ് മുന്തിരിങ്ങ വറുത്ത് വെച്ചത് ഇട്ടു കൊടുക്കുക. ശേഷം തേങ്ങയുടെ രണ്ടാം പാൽ ചേർക്കുക. ഒന്നുകൂടി കുറുകി വരാൻ കാത്തിരിക്കുക. കട്ടിയായി വന്നാൽ അടുപ്പിൽ നിന്ന് ഇറക്കാം. രുചികരമായ എളുപ്പത്തിലൊരു ചക്ക പായസം തയ്യാർ.
Read Also :
2 ചേരുവ മാത്രം മതി, പൊറോട്ട മാറി നിൽക്കും രുചിയിൽ അടിപൊളി ബ്രെക്ക്ഫാസ്റ്റ്
3 ചേരുവകൾ കൊണ്ട് ഇതുവരെ രുചിച്ചിട്ടില്ലാത്ത കിടിലൻ പലഹാരം