ഇതൊരു ഗ്ലാസ് മതി, ദാഹവും ക്ഷീണവും പമ്പ കടക്കും! പുത്തൻ രുചിയിൽ കിടു ഐറ്റം!
Easy Super Drink Recipe Malayalam
Ingredients :
- ക്യാരറ്റ് അരക്കിലോ
- പാൽ മൂന്നര കപ്പ്
- ഐസ്ക്രീം – മൂന്നോ നാലോ സ്കൂപ്പ്
- ഡ്രൈ ഫ്രൂട്ട്സ്
- മുന്തിരി
- കസ് കസ്
- കസ്റ്റാർഡ് പൗഡർ
Learn How To Make :
ആദ്യം തന്നെ ക്യാരറ്റ് നല്ലതുപോലെ കഴുകി തോലെല്ലാം ചീവിക്കളഞ്ഞ ശേഷം അത്യാവശ്യം കട്ടിയിൽ വട്ടത്തിൽ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. മുറിച്ചെടുത്ത ക്യാരറ്റ് കഷ്ണങ്ങൾ കുറച്ച് വെള്ളവും ചേർത്ത് കുക്കറിലിട്ട് നാലു മുതൽ അഞ്ചു വിസിൽ വരുന്നത് വരെ അടുപ്പിച്ച് എടുക്കുക. അതായത് കുക്കർ തുറന്നു നോക്കുമ്പോൾ കഷ്ണം നല്ല രീതിയിൽ വെന്തിട്ടുണ്ടാകണം. അടുത്തതായി ഒരു പാത്രത്തിലേക്ക് പാൽ ഒഴിച്ച് നല്ലതുപോലെ കുറുക്കി വറ്റിച്ചെടുക്കണം. മറ്റൊരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ കസ്റ്റാർഡ് പൗഡർ കുറച്ച് പാലും ചേർത്ത് ഒട്ടും കട്ടയില്ലാതെ ഇളക്കി എടുക്കുക. ഈയൊരു കൂട്ടുകൂടി പാലിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം.
പാല് അത്യാവശ്യം കട്ടിയായി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാം. അതിനുശേഷം വേവിച്ചു വെച്ച ക്യാരറ്റ് മിക്സിയുടെ ജാറിലേക്ക് ഇട്ട് രണ്ടോ മൂന്നോ സ്കൂപ്പ് ഐസ്ക്രീമും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ടുകൂടി തയ്യാറാക്കി വെച്ച പാലിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. അതിനുശേഷം എടുത്തുവച്ച ഡ്രൈഫ്രൂട്ട്സ്, മുന്തിരി, കസ്കസ് എന്നിവ കൂടി ഡ്രിങ്കിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.ശേഷം കുറച്ചുനേരം ഡ്രിങ്ക്സ് തണുപ്പിക്കാനായി ഫ്രിഡ്ജിൽ വയ്ക്കാം. സെർവ് ചെയ്യുന്നതിനു മുൻപായി ആവശ്യമെങ്കിൽ ഒരു സ്കൂപ്പ് ഐസ്ക്രീം കൂടി ഡ്രിങ്ക്സിന് മുകളിലായി വെച്ചു കൊടുക്കാവുന്നതാണ്.
Read Also :
രാവിലെ ഇനി എന്തെളുപ്പം, 10 മിനുട്ടിൽ ഉണ്ടാക്കാം രുചികരമായ ഈസി ബ്രേക്ക്ഫാസ്റ്റ്
എത്ര തിന്നാലും കൊതി തീരൂല എളുപ്പത്തിൽ ഒരു ചായക്കടി, പച്ചരി ഉണ്ടെങ്കിൽ ഇനി പ്രാതലിന് ഇതു മതി