Ingredients :
- റവ ഒരു കപ്പ്
- മുന്തിരിങ്ങ 25 ഗ്രാം
- പാൽ രണ്ട് കപ്പ്
- പഞ്ചസാര 2 1/2 കപ്പ്
- നെയ്യ് ഡാൽഡ ഒരു കപ്പ്
- കശുവണ്ടി പരിപ്പ് 25 ഗ്രാം
- ജിലേബി കളർ ഏലക്കാപ്പൊടിയും ആവശ്യത്തിന്
Learn How To Make :
കശുവണ്ടി പരിപ്പും മുന്തിരിങ്ങയും ഒരു ടീസ്പൂൺ നെയ്യ് ഉരുളിയിൽ വറുത്തെടുക്കണം. അതിനുശേഷം നിറം നഷ്ടപ്പെടാതെ റവ വറുത്തെടുക്കണം. റവയിൽ പഞ്ചസാരയും പാലും ചേർത്ത് ഉരുളിയിൽ അടുപ്പത്ത് വയ്ക്കണം. അതു കുറുകാൻ തുടങ്ങുമ്പോൾ ഒരു കപ്പ് ഉരുക്കിയ നെയ്യ് ചേർക്കുക. നീയും മുഴുവൻ റവയിൽ കുറുക്കി പിടിച്ചു കഴിഞ്ഞാൽ കളർ ചേർക്കാം. ഭാഗമായ ശേഷം അണ്ടിപ്പരിപ്പും മുന്തിരിങ്ങയും ഏലക്ക പൊടിയും ചേർക്കുക. ഒട്ടാത്ത ഭാഗം വരുമ്പോൾ നെയ്യ് പുരട്ടിയ പാത്രത്തിൽ പകർത്തുക. ചൂടാറിയശേഷം മുറിച്ചെടുക്കാം.
Read Also :