ഗോതമ്പ് പൊടി കൊണ്ട് വളരെ സോഫ്റ്റ് ആയ വായിൽ അലിഞ്ഞു പോകുന്ന ഇലയട
Indulge in the soft and delectable goodness of our easy wheat ada recipe. A delightful treat that’s simple to make, perfect for any occasion.
About Easy Soft Wheat Ada Recipe :
ഗോതമ്പ് കൊണ്ട് സോഫ്റ്റ് അട തയ്യാറാക്കിയാലോ. രുചികരവും ആരോഗ്യകരവുമായ ഇലയട കേരളത്തിലെ പരമ്പരാഗതമായ ഒരു പലഹാരമാണ്. ഇത് ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. ഗോതമ്പ് പൊടി ഉപയോഗിച്ച് സ്വാദിഷ്ടമായ ഇലയട വായില് അലിഞ്ഞിറങ്ങുന്ന രുചിയിൽ ഉണ്ടാക്കാം. ആദ്യം 700 ഗ്രാം ഗോതമ്പുപൊടി നന്നായി തരിച്ചെടുക്കണം. നാല് നാളികേരം നന്നായി കഴുകി ഉടച്ച് ചിരകിയെടുക്കണം.
Ingredients :
- വാഴയില
- ഗോതമ്പ് പൊടി – 700 ഗ്രാം
- ശർക്കര – 400 ഗ്രാം
- നെയ്യ് – 2 1/2 സ്പൂൺ
- നാളികേരം – 4 എണ്ണം
Learn How to make Easy Soft Wheat Ada Recipe :
അടുപ്പ് കത്തിച്ച് വാഴയില നന്നായി വാട്ടിയെടുക്കണം. ശേഷം വാട്ടിയെടുത്ത വാഴയില ചെറിയ കഷണങ്ങളായി മുറിച്ച് നല്ലപോലെ തുടച്ചെടുക്കണം. ശേഷം 400 ഗ്രാം ശർക്കര ഒന്ന് മുതൽ ഒന്നര ഗ്ലാസ് വരെ വെള്ളം ചേർത്ത് ഉരുക്കിയെടുക്കണം. ഉരുക്കിയെടുത്ത ശർക്കരപാനി അരിച്ച് ഒരു ഉരുളിയിലേക്ക് മാറ്റാം. ശേഷം ഉരുളി അടുപ്പിൽ വച്ച് നിർത്താതെ ഇളക്കി കുറുക്കിയെടുക്കാം. ശർക്കര ആവശ്യത്തിന് കുറുകി വരുമ്പോൾ ചിരകി വച്ച നാളികേരം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ശേഷം ഉരുളി അടുപ്പിൽ നിന്ന് മാറ്റി കുറച്ച് ഏലക്കാപൊടി കൂടെ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. അടുത്തതായി അരിച്ച് വച്ച ഗോതമ്പ് പൊടി ഒരു പാത്രത്തിലേക്കിട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് കുഴച്ചെടുക്കാം. ഇതിലേക്ക് ഒന്നര മുതൽ രണ്ടര സ്പൂൺ വരെ നെയ്യ് ചേർത്ത് കൊടുക്കാം. മാവ് ഇലയിൽ പറ്റിപ്പിടിക്കാതിരിക്കാനാണ് നെയ്യ് ചേർക്കുന്നത്. ശേഷം കുറച്ച് ഉപ്പ് കൂടെ ചേർത്ത് നന്നായി കൈവച്ച് കുഴച്ചെടുക്കാം. ശേഷം കഴുകി വൃത്തിയാക്കിയ വാഴയിലയിൽ കാണാം കുറച്ച് പറത്തിയെടുക്കുക. ചാറ്റിൽ അടുപ്പിൽ നല്ലപോലെ ചൂടായാൽ ചുട്ടെടുക്കാം. അല്ലെങ്കിൽ ആവിയിൽ വേവിച്ചെടുക്കുകയും ചെയ്യാം.
Read Also :
അവിലും മുട്ടയും ഇരിപ്പുണ്ടോ.? ഇപ്പോൾ തന്നെ തയ്യാറാക്കാം കിടിലൻ സ്നാക്ക്
മോര് കറി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ; ഇതുണ്ടെങ്കിൽ കറിയും കാലി ചോറും കാലി!