Easy Soft Palappam Recipe Kerala
വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാവുന്ന അടിപൊളി ഒരു അപ്പത്തിന്റെ റസിപ്പി യെ കുറിച്ച് പരിചയപ്പെടാം. ഈയൊരു അപ്പം അരി അരക്കാതെ അരിപ്പൊടി കൊണ്ടാണ് ഉണ്ടാക്കിയെടുക്കുന്നത്. ഒരുവൾ എടുത്തതിനുശേഷം അതിലേക്ക് ഒന്നര ടേബിൾ സ്പൂൺ പഞ്ചസാരയും അതുപോലെതന്നെ ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു മാറ്റിവയ്ക്കുക.
അടുത്തതായി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒന്നര കപ്പ് അരിപ്പൊടി ഇട്ടു കൊടുക്കുക. അതിലേക്ക് ഒന്നര കപ്പ് വെള്ളവും കൂടി ഒഴിച്ച് നല്ലതുപോലെ കട്ടയില്ലാതെ ഇളക്കി എടുക്കുക. അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയതും ഒരു സ്പൂൺ ഈസ്റ്റും കൂടി ഇട്ട് നന്നായിട്ട് ഒന്ന് അടിച്ചെടുക്കുക. ഒരുപാട് ലൂസ് ആകാതെ യും ഒരുപാട് കട്ടി ആകാതെയും ഒരു മിതമായ രീതിയിൽ മാവ് അരച്ചെടുക്കേണ്ടതാണ്.
ശേഷം മാവ് ഒരു ബൗളിലേക്ക് മാറ്റി അതിലേക്ക് നമ്മൾ നേരത്തെ മാറ്റിവച്ചിരുന്ന വെളിച്ചെണ്ണയും പഞ്ചസാരയും കൂടി ഒന്നുകൂടി ഇളക്കി നല്ലതുപോലെ അലിയിപ്പിച്ചു ചേർത്തു കൊടുക്കുക. ഇങ്ങനെ ചേർത്തു കൊടുക്കു ന്നതിലൂടെ അപ്പത്തിന് നല്ല ഒരു സ്വാദും മൃദുത്വവും കിട്ടുന്നതായിരിക്കും. ശേഷം ഇവ എല്ലാ ഭാഗത്തും എത്തുന്നത് പോലെ ഇളക്കി
യോജിപ്പിച്ച് 3 മണിക്കൂർ നേരമെങ്കിലും മാറ്റിവയ്ക്കുക. മൂന്ന് മണിക്കൂറിന് ശേഷം ഇവ അപ്പ തട്ടിൽ ഒഴിച്ച് വേവിച്ച് കോരി എടുക്കാവുന്നതാണ്. നല്ല മൃദുത്വം തോടുകൂടി സ്വാദിഷ്ടമായ അപ്പം നമുക്ക് ഈ രീതിയിൽ ഉണ്ടാക്കി എടുക്കാ വുന്നതാണ്. YouTube Video
Read Also :
പാലു മുട്ടയും പഞ്ചസാരയും ഉണ്ടെങ്കിൽ പഞ്ഞി പോലുള്ള പുഡ്ഡിംഗ് റെഡി, മിനിറ്റുകൾക്കുള്ളിൽ പുത്തൻ പലഹാരം