Easy Soft Idiyappam Recipe Kerala Style

ബാക്കിവന്ന ചോറ് കൊണ്ട് പൂ പോലുള്ള സോഫ്റ്റ് ഇടിയപ്പം മിനിറ്റുകൾക്കുള്ളിൽ

Discover a Simple Kerala-Style Idiyappam Recipe – Easy and Delicious!

About Easy Soft Idiyappam Recipe Kerala Style :

മിക്ക വീടുകളിലും പ്രഭാത ഭക്ഷണങ്ങളിൽ സ്ഥിരമായി ഉണ്ടാക്കുന്ന ഒന്നായിരിക്കും ഇടിയപ്പം. എന്നാൽ മാവ് കുഴച്ച് പീച്ചി എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതേസമയം ബാക്കി വന്ന ചോറ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഇടിയപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

Ingredients :

  • രണ്ട് കപ്പ് അളവിൽ വെള്ള അരിയുടെ ചോറ്
  • ഒന്നേകാൽ കപ്പ് അളവിൽ അരിപ്പൊടി
  • ആവശ്യത്തിന് ഉപ്പ്
  • കുറച്ച് എണ്ണ
  • തേങ്ങ ചിരകിയത്
Easy Soft Idiyappam Recipe Kerala Style
Easy Soft Idiyappam Recipe Kerala Style

Learn How to Make Easy Soft Idiyappam Recipe Kerala Style :

ആദ്യം തന്നെ എടുത്തുവച്ച ചോറ് കുറേശ്ശെയായി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ചോറിൽ ആവശ്യത്തിന് വെള്ളം ഉള്ളതുകൊണ്ടു തന്നെ അരയാനായി വീണ്ടും ചേർത്ത് കൊടുക്കേണ്ട ആവശ്യം വരുന്നില്ല. അരച്ചു വെച്ച മാവിലേക്ക് എടുത്തുവച്ച അരിപ്പൊടിയിൽ നിന്നും ഒരു കപ്പ് അളവിൽ ആദ്യം ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം ആവശ്യത്തിന് ഉള്ള ഉപ്പും കൂടി ചേർത്ത് മാവ് നന്നായി കുഴച്ചെടുക്കുക. പിന്നീട് മാവിന്റെ കൺസിസ്റ്റൻസി ശരിയാക്കാനായി ബാക്കി വന്ന കാൽ കപ്പ് പൊടി കൂടി കുറേശ്ശെയായി

മാവിലേക്ക് ഇട്ടു കൊടുക്കുക. മാവ് നല്ലതുപോലെ കുഴച്ച് സോഫ്റ്റായി വരണം. ശേഷം സേവനാഴിയെടുത്ത് അതിനകത്തെല്ലാം അല്പം എണ്ണ സ്പ്രെഡ് ചെയ്ത കൊടുക്കാവുന്നതാണ്. മാവ് പെട്ടെന്ന് വിട്ടു കിട്ടുതിനും അല്പം എണ്ണ മാവിൽ ചേർത്ത് കൊടുക്കാവുന്നതാണ്. പിന്നീട് ഇഡലി പാത്രത്തിൽ വെള്ളമൊഴിച്ച് ആവി കയറ്റാനായി വെക്കുക. എണ്ണ തടവിയിൽ തട്ടിൽ തേങ്ങ ഇട്ടശേഷം മാവ് പീച്ചി കൊടുക്കാവുന്നതാണ്. ഇങ്ങിനെ 5 മിനിറ്റ് നേരം ആവി കയറ്റി എടുക്കുമ്പോഴേക്കും നല്ല സോഫ്റ്റ് ഇടിയപ്പം റെഡിയായിട്ടുണ്ടാവും.

Read Also :

മട്ട അരിയും നാരങ്ങയും കൂടി കുക്കറിൽ ഈ ഒരു സൂത്രം ഒന്ന് ചെയ്‌തു നോക്കൂ! രുചികരമായ വിഭവം റെഡി

എത്ര തേങ്ങാ വേണമെങ്കിലും വെറും 2 മിനിറ്റിൽ ചിരകിയെടുക്കാം, തേങ്ങ ചിരകാൻ ഇനി ചിരവ വേണ്ട.!! കിടിലൻ ടിപ്പ്