രാവിലെ ഇനി എന്തെളുപ്പം, 10 മിനുട്ടിൽ ഉണ്ടാക്കാം രുചികരമായ ഈസി ബ്രേക്ക്ഫാസ്റ്റ്

Ingredients :

  • റവ – രണ്ട് കപ്പ്
  • അരിപ്പൊടി – രണ്ട് ടേബിൾ സ്പൂൺ
  • കടലമാവ് – ഒരു ടേബിൾ സ്പൂൺ
  • കായം
  • ഉപ്പ്
  • ഇഞ്ചി
  • പച്ചമുളക്
  • ബട്ടർ
Easy Simple breakfast Recipe Malayalam

Learn How To Make :

ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് എടുത്തുവച്ച പൊടികളെല്ലാം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. പൊടികൾ ചേർക്കുമ്പോൾ ആവശ്യമെങ്കിൽ ഒരു ടേബിൾസ്പൂൺ അളവിൽ ഗോതമ്പുപൊടി അല്ലെങ്കിൽ മൈദയും ആവശ്യാനുസരണം ചേർത്ത് കൊടുക്കാവുന്നതാണ്. അതിനുശേഷം ചെറുതായി അരിഞ്ഞുവെച്ച ഉള്ളി, ഇഞ്ചി, പച്ചമുളക് എന്നിവകൂടി മാവിലേക്ക് ചേർത്ത് ഒന്ന് മിക്സ് ചെയ്ത് എടുക്കണം. അവസാനമായി കുറച്ച് ഉപ്പും കായവും ആവശ്യത്തിന് വെള്ളവും ചേർത്ത് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ കലക്കി എടുക്കുക. ദോശക്കല്ല് അടുപ്പത്ത് വെച്ച്

ചൂടായി വരുമ്പോൾ അതിലേക്ക് ഒരു തവി അളവിൽ മാവ് ഒഴിച്ചു കൊടുക്കാവുന്നതാണ്. അത്യാവശ്യം കട്ടിയുള്ള പരിവത്തിൽ വട്ടം കുറച്ചുവേണം മാവ് പരത്തി എടുക്കാൻ. ഒരുവശം നല്ല രീതിയിൽ വെന്തു വന്നു കഴിഞ്ഞാൽ മുകളിൽ അല്പം ബട്ടർ തടവിയ ശേഷം ഒന്നുകൂടി മറിച്ചിട്ട് എടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ ബാക്കി മാവ് കൂടി കല്ലിലേക്ക് ഒഴിച്ച് പലഹാരം ചുട്ടെടുത്ത മാറ്റിവയ്ക്കാം. ദോശയ്ക്കും, ഇഡ്ഡലിക്കും തയ്യാറാക്കുന്ന ചട്നിയോടൊപ്പം തന്നെ ഈയൊരു പലഹാരവും സെർവ് ചെയ്യാവുന്നതാണ്. മാത്രമല്ല പലഹാരത്തിന് കാഴ്ചയിൽ കൂടുതൽ ഭംഗി കിട്ടാനായി ആവശ്യമെങ്കിൽ മല്ലിയിലയും മുകളിലായി തൂവി കൊടുക്കാവുന്നതാണ്.

Read Also :

എത്ര തിന്നാലും കൊതി തീരൂല എളുപ്പത്തിൽ ഒരു ചായക്കടി, പച്ചരി ഉണ്ടെങ്കിൽ ഇനി പ്രാതലിന് ഇതു മതി

ഇനി വേറെയൊന്നും അന്വേഷിക്കേണ്ട! ഗോതമ്പുപൊടിയും തേങ്ങയും കൊണ്ട് അപാരരുചിയിൽ പലഹാരം ഇതാ

Easy Simple breakfast Recipe Malayalam
Comments (0)
Add Comment