പഴുത്ത പഴം കൊണ്ട് ഇങ്ങനെ കറി വെച്ച് കഴിച്ചിട്ടുണ്ടോ..? അപാര രുചി തന്നെ!

About Easy Simple Banana Curry :

നേന്ത്രപ്പഴം ഉപയോഗിച്ച് നമ്മൾ ധാരാളം വ്യത്യസ്ഥമായ പലഹാരങ്ങൾ ഉണ്ടാക്കിയെടുക്കാറുണ്ട്. എന്നാൽ നേന്ത്രപ്പഴവും മുളക്പൊടിയും മിക്സ് ചെയ്തൊരു വിഭവം നിങ്ങളിൽ ചിലർക്ക് പരിചയമുള്ളതും മറ്റു ചിലർക്ക് പുതുമയുമുള്ള ഒന്നായിരിക്കും. നല്ല നേന്ത്രപ്പഴം കിട്ടുന്ന സമയത്ത് എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഈ റെസിപ്പി എന്താണെന്ന് നോക്കാം.

Ingredients :

  • തേങ്ങ ചിരകിയത് – 3/4 കപ്പ്
  • പച്ചമുളക് – 1 എണ്ണം
  • നേന്ത്രപ്പഴം – 1
  • പഞ്ചസാര – 1/4 ടീസ്പൂൺ
  • തൈര് – 1 കപ്പ്
Easy Simple Banana Curry

Learn How to Make Easy Simple Banana Curry :

ആദ്യം ഒരു മിക്സിയുടെ ജാറെടുത്ത് അതിലേക്ക് മുക്കാൽ കപ്പ് തേങ്ങ ചേർത്ത് കൊടുക്കാം. ഇതിലേക്ക് അരടീസ്പൂൺ ചെറിയ ജീരകവും എരുവിന് ആവശ്യമായ ഒരു പച്ചമുളകും ചേർത്ത് കൊടുക്കുക. ഇതിലേക്ക് വളരെ കുറച്ച് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കാം. അടുത്തതായി മീഡിയം പഴുപ്പുള്ള ഒരു നേന്ത്രപ്പഴമെടുത്ത് കഷണങ്ങളാക്കി മുറിച്ചെടുത്ത് ഒരു പാനിലേക്ക് ചേർത്ത് കൊടുക്കാം. അമിതമായി പഴുത്തതോ ഒട്ടും പഴുക്കാത്തതോ ആയ പഴം എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക.

ഇതിലേക്ക് ആവശ്യത്തിന് ഉപ്പും അരടീസ്പൂൺ കാശ്മീരി മുളക്പൊടിയും കുറച്ച് മഞ്ഞൾപ്പൊടിയും കാൽ ടീസ്പൂൺ കുരുമുളക് പൊടിയും ചേർത്ത് കൊടുക്കുക. ഇതിലേക്ക് അരക്കപ്പ് വെള്ളവും കൂടെ ചേർത്ത് അടച്ചു വച്ച് നാലോ അഞ്ചോ മിനിറ്റ്‌ വേവിച്ചെടുക്കാം. നന്നായി വെള്ളമൊക്കെ വറ്റി പഴം വെന്ത് വന്ന ശേഷം അരച്ച് വച്ച അരപ്പ് ചേർത്ത് കൊടുക്കാം. ബാക്കി വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കണ്ടു നോക്കൂ. YouTube Video

Read Also :

ബീഫ് ഫ്രൈ ഇതുപോലെ തയ്യാറാക്കി നോക്കൂ, കിളി പോവും മക്കളെ

കടയിൽ നിന്നും വാങ്ങുന്ന ബൂസ്റ്റിന്റെ അതെ രുചിയിലും മണത്തിലും വീട്ടിൽ ബൂസ്റ്റ് തയ്യാറാക്കാം

Easy Simple Banana Curry
Comments (0)
Add Comment