ഓർമശക്തിക്കും ബുദ്ധിവികാസത്തിനും അത്യുത്തമം; എള്ള് ലേഹ്യം തയ്യാറാക്കുന്ന വിധം
Easy Sesame Lehyam Recipe
Ingredients :
- എള്ള് – രണ്ട് കപ്പ്
- മട്ട അവിൽ – രണ്ട് കപ്പ്
- തേങ്ങാ ചിരകിയത് – രണ്ട് കപ്പ്
- നെയ്യ്

Learn How To Make :
ആദ്യമായി രണ്ട് കപ്പ് എള്ളെടുത്ത് നല്ല പോലെ കഴുകി വൃത്തിയാക്കിയ ശേഷം ശേഷം വെള്ളം നല്ലപോലെ ഊറ്റിക്കളഞ്ഞ ശേഷം ചൂടായ ഒരു തവയിലേക്കിട്ട് നന്നായൊന്ന് ചൂടാക്കിയെടുക്കണം. എള്ളിലെ വെള്ളത്തിന്റെ അംശമൊക്കെ പോകുന്ന രീതിയിൽ നല്ലപോലെ ഒന്ന് വറുത്തെടുക്കണം. വറുത്ത എള്ള് തവയിൽ നിന്നും മാറ്റിയ ശേഷം അതിലേക്ക് രണ്ട് കപ്പ് മട്ട അവിൽ ചേർത്ത് കൊടുക്കണം. മട്ട അവിൽ ഉപയോഗിക്കുന്നതാണ് ഏറ്റവും അനുയോജ്യം. അതിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിരിക്കുന്നത് കൊണ്ടാണ് അങ്ങനെ പറയുന്നത്. ഈ റെസിപ്പി കുട്ടികള്‍ക്കൊക്കെ കർക്കിടക മാസത്തിലും മഴക്കാലത്തുമൊക്കെ ഉണ്ടാക്കി കൊടുക്കുന്നത് വളരെ നല്ലതാണ്.
കാരണം രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും പഠിക്കുന്ന കുട്ടികൾക്ക് അവരുടെ ബുദ്ധി വികാസത്തിനുമെല്ലാം ഇത് വളരെ നല്ലതാണ്. മാത്രമല്ല പ്രായമായവർക്ക് അവരുടെ ഓർമ്മ ശക്തി കൂട്ടുന്നതിനും ഇത് ഒരു സ്പൂൺ വീതം കഴിക്കുന്നത് വളരെ നല്ലതാണ്. വറുത്ത അവിൽ പാനിൽ നിന്നും മാറ്റിയ ശേഷം അതേ പാനിലേക്ക് കുറച്ച് നെയ്യ് ചേർത്ത് കൊടുക്കണം. ഇത് നല്ല ഹെൽത്തി സ്നാക്ക് ആയത് കൊണ്ട് തന്നെ നെയ്യ് ചേർക്കുന്നതാണ് ഉചിതം. ശേഷം ഇതിലേക്ക് രണ്ട് കപ്പ് തേങ്ങാ ചിരകിയത് ചേർത്ത് കൊടുക്കണം. ശേഷം ഇത് നല്ലപോലെ ഒന്ന് വറുത്തെടുക്കണം. തേങ്ങയിലെ വെള്ളത്തിന്റെ അംശം മാറി വരുന്ന രീതിയിൽ മൂപ്പിച്ചെടുത്താൽ മതിയാവും.
Read Also :
ഗൃഹാതുരത്വമുണർത്തുന്ന നാടൻ ഉപ്പിലിട്ടത്, വായിൽ കപ്പലോടും മക്കളേ
ഇതിനായി ആരും ഹോട്ടലിൽ പോകേണ്ട; മസാലദോശ ഒരു തവണ ഇതുപോലെ ഉണ്ടാക്കൂ