Ingredients :
- സേമിയ – 1 കപ്പ്
- സവാള – 1/4 കപ്പ്
- പച്ചമുളക് – 2 എണ്ണം
- കടല പരിപ്പ് – 1 ടീസ്പൂണ്
- ഇഞ്ചി ചെറുതായി അരിഞ്ഞത് – 1/2 ടീസ്പൂണ്
- തേങ്ങ ചിരകിയത് -1/2 കപ്പ്
- ഉഴുന്ന് പരിപ്പ് – 1 ടീസ്പൂണ്
- ചുവന്ന മുളക് – 2 എണ്ണം
- കടുക് – 1/2 ടീസ്പൂണ്
- വെള്ളം – 2.5 കപ്പ്
- വെളിച്ചെണ്ണ – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
- കറി വേപ്പില
Learn How to Make
പാനിൽ ഇട്ട് സേമിയ ഒന്ന് ചൂടാക്കിയെടുക്കുക. പിന്നെ സേമിയ മറ്റൊരു പാത്രത്തിലേക്ക് മാറ്റി അതെ പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക, ശേഷം ഉഴുന്ന്, കടലപ്പരിപ്പ്, ഉണക്കമുളക്, കറി വേപ്പില എന്നിവ ചേർത്ത് വഴറ്റുക.ഇനി ഇതിലേക്ക് അറിഞ്ഞു വെച്ചിരിക്കുന്ന സവാള, പച്ചമുളക്, ഇഞ്ചി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റുക. വഴന്നു കഴിജൽ ഇതിലേക്ക് രണ്ടര കപ്പ് വെള്ളം ചേർക്കുക. ഈ സമയം ഉപ്പ്, നാളികേരം എന്നിവ ചേർക്കുക. വെള്ളം നല്ല പോലെ തിളക്കുമ്പോൾ ചൂടാക്കിയ സേമിയ ചേർക്കുക. നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കുക. രണ്ടു മിനിറ്റ് അടച്ചു വെച്ച് വേവിക്കുക. അടുപ്പിൽ നിന്നും ഇനി മാറ്റി ഒന്നിളക്കി കൊടുത്ത് പ്ളേറ്റിലേക്ക് വിളമ്പാം.
Read Also :
ചായക്കട പലഹാരം പപ്പട വട രുചിയോടെ തയ്യാറാക്കിയാലോ!
എല്ലാ ക്ഷീണത്തിനും ഇതൊരു ഗ്ലാസ് മതി