Easy Sadhya Aviyal Recipe

എളുപ്പത്തിൽ കാറ്ററിംഗ് സ്റ്റൈൽ അവിയൽ; ഇതാണ് കല്യാണ സദ്യയിലെ രുചികരമായ അവിയലിന്റെ രഹസ്യം.!!

Easy Sadhya Aviyal Recipe

Ingredients :

  • ക്യാരറ്റ്
  • പയർ
  • വെള്ളരിക്ക
  • മുരിങ്ങക്കായ
  • ഉരുളക്കിഴങ്ങ്
  • കായ
  • ചേന
  • കറിവേപ്പില
  • ചെറിയ ഉള്ളി
  • ജീരകം
  • വെളുത്തുള്ളി
  • വെളിച്ചെണ്ണ
  • തേങ്ങ
  • പച്ചമുളക്
  • പച്ചമാങ്ങ
  • തൈര്
  • മഞ്ഞൾപൊടി
  • ഉപ്പ്
 Easy Sadhya Aviyal Recipe
Easy Sadhya Aviyal Recipe

Learn How To Make :

ആദ്യം തന്നെ എല്ലാ കഷ്ണങ്ങളും നീളത്തിൽ അരിഞ്ഞ് കഴുകി വൃത്തിയാക്കി മാറ്റിവെക്കണം.അതിനുശേഷം ഒരു ഉരുളി അടുപ്പത്ത് വെച്ച് അതിലേക്ക് എല്ലാ കഷ്ണങ്ങളും ഇട്ടുകൊടുക്കുക. അവിയലിലേക്ക് ആവശ്യമായ ഉപ്പും, കുറച്ചു മഞ്ഞൾപൊടിയും, വെളിച്ചെണ്ണയും കൂടി ചേർത്ത് കഷ്ണങ്ങൾ ഒന്ന് മിക്സ് ചെയ്യുക. ശേഷം സ്റ്റൗ ഓൺ ചെയ്യാവുന്നതാണ്. ചൂടത്ത് കഷണങ്ങളെല്ലാം നന്നായി വെന്തു തുടങ്ങുമ്പോൾ അതിലേക്ക് അരപ്പ് ചേർത്തു കൊടുക്കണം. അരപ്പ് തയ്യാറാക്കാനായി ഒരു മിക്സിയുടെ ജാറിലേക്ക് ചെറിയ ഉള്ളിയും, വെളുത്തുള്ളിയും, കറിവേപ്പിലയും, പച്ചമുളകും, വെളുത്തുള്ളിയും ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം അതിലേക്ക് ഒരു തേങ്ങ കൂടി ഇട്ട് നന്നായി ക്രഷ് ചെയ്ത് എടുക്കുക. അരച്ചുവച്ച കൂട്ട് അവിയലിലേക്ക് ചേർത്ത് കുറച്ചുനേരം അടപ്പ് വച്ചു കൊടുക്കുക. അരപ്പിൽ നിന്ന് വെള്ളമെല്ലാം ഇറങ്ങി തുടങ്ങുമ്പോൾ തൈരു കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യാവുന്നതാണ്. കുറച്ച് നേരം കൂടി അവിയൽ അടച്ച് വെച്ച് വേവിച്ചെടുക്കുക.

Read Also :

കോവക്ക ഈ ഒരു സ്പെഷ്യൽ കൂട്ട് ചേർത്ത് ഉണ്ടാക്കി നോക്കൂ, ഇഷ്ടമില്ലാത്തവർ പോലും ഇനി കൊതിയോടെ വാങ്ങി കഴിക്കും!

സദ്യ സ്പെഷ്യൽ പുളി ഇഞ്ചി ഞൊടിയിടയിൽ, ആരെയും കൊതിപ്പിക്കും ഈ ഇഞ്ചി കറി!