About Easy Rice Vada Recipe :
നമ്മുടെ എല്ലാവരുടെയും വീടുകളിൽ അത്താഴം കഴിച്ച് കഴിഞ്ഞ ശേഷം അല്പം ചോറ് മിക്കവാറും ബാക്കി വരാറുണ്ട്. ചിലർ ഇത് ഫ്രിഡ്ജിൽ എടുത്ത് വെച്ച് പിറ്റേന്ന് തിളപ്പിച്ച് ഊറ്റി ഉപയോഗിക്കുകയും മറ്റു ചിലർ ഈ ബാക്കി വന്ന ചോറ് കൊണ്ട് പലതരം വിഭവങ്ങൾ ഉണ്ടാക്കുകയും ചെയ്യും. അത്തരത്തിൽ ബാക്കി വരുന്ന ചോറ് കൊണ്ട് തയ്യാറാക്കാവുന്ന ഒരു രുചികരമായ റെസിപ്പി ആണ് ഇന്നിവിടെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. ബാക്കി വരുന്ന ചോറ് കൊണ്ട് തയ്യാറാക്കാം രുചികരമായ വട.
Ingredients :
- Cooked rice-2 cup
- Rice flour-3 tspn
- onion-1
- chilly-2
- ginger-1ps
- curry leavs
- turmeric powder-1/4 tspn
- kashmir chilly powder-1/2 tspn
- salt-to taste
- oil -to fry
How to Make Easy Rice Vada Recipe :
ആദ്യം ചോറ് വെള്ളം ചേർക്കാതെ മിക്സിയിൽ ഒന്ന് അരച്ചെടുക്കുക. നന്നായി കുഴഞ്ഞു പോകേണ്ടതില്ല. ഏത് തരം അരിയുടെ ചോറ് ആണെങ്കിലും കുഴപ്പമില്ല. അരിപ്പൊടി, സവാള, ഇഞ്ചി, പച്ചമുളക്, ഉപ്പ്, മുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു 15 മിനിറ്റ് തണുക്കാനായി വെക്കുക.
ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് എണ്ണ ചൂടാകുമ്പോൾ ഓരോ ചെറിയ ഉരുളകൾ ആക്കി മാവിന്റെ നടുവിൽ ചെറിയ ഹോൾ ആക്കി എണ്ണയിലേക്ക് ഇടുക. രണ്ടു പുറവും മറിച്ചിടാൻ മറക്കരുത്. ബ്രൗൺ നിറം ആകുമ്പോൾ എണ്ണയിൽ നിന്നും കോരിയെടുക്കുക. Video Credits : momus kitchen
Read Also :
ഉണ്ണിയപ്പം ശരിയാവുന്നില്ലേ, പഞ്ഞി പോലെ സോഫ്റ്റായ ഉണ്ണിയപ്പം ഇങ്ങനെ തയ്യാറാക്കാം
ചായക്കടയിലെ പരിപ്പുവടയുടെ രഹസ്യം ഇതാണ്!! ഇങ്ങനെ ഉണ്ടാക്കി നോക്കൂ, രുചി ഇരട്ടിക്കും