അരിപ്പൊടി മാത്രം വെച്ച് ഒരു മാസത്തേക്ക് ഉള്ള പലഹാരം തയ്യാറാക്കിയാലോ?

About Easy Rice Snack Recipe :

അരിപൊടി ഇരിപ്പുണ്ടോ? എന്നാൽ അടിപൊളി ചായക്കൊപ്പം കൊറിക്കാൻ അടിപൊളി സ്നാക്ക് തയ്യാറാക്കിയാലോ. ഒരു തവണ തയ്യാറാക്കിയാൽ ഒരു മാസം വരെ സൂക്ഷിച്ച് വെച്ച് കഴിക്കാവുന്ന സൂപ്പർ സ്നാക്ക് ഇതാ. ഇതിനാവശ്യമായ ചേരുവകൾ നോക്കാം.

Ingredients :

  • നെയ്യ് – 2 ടീസ്പൂൺ
  • ചെറിയുള്ളി – 2-3
  • ഉപ്പ്
  • കരിഞ്ചീരകം – ഒരു ടീസ്പൂൺ
  • ഒരു മുട്ട
  • അരിപ്പൊടി – 1 കപ്പ്
Easy Rice Snack Recipe

Learn How to Make Easy Rice Snack Recipe :

ഇതിനായി ആദ്യം ഒരു പാൻ ചൂടാക്കുക.ഇതിലേക്ക് ഒരു 2 ടീസ്പൂൺ നെയ്യ്,2-3 ചെറിയുള്ളി അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റുക.ഇനി പൊടി അളക്കുന്ന അതേ പാത്രത്തിൽ ഒരു കപ്പ് വെള്ളം എടുത്ത് ഇതിലേക്ക് ചേർക്കാം.വെള്ളം നന്നായി തിളച്ച ശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക.ഇനി തീ കുറച്ച് വെച്ച ശേഷം 1 കപ്പ് അരിപ്പൊടി ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക.ഇതിലേക്കിനി ഒരു ടീസ്പൂൺ കരിഞ്ചീരകം ഇട്ട് ഇളക്കി ഫ്ലൈം ഓഫ് ചെയ്ത് 3 മിനിറ്റ് അടച്ച് വെക്കാം.

ഇനി ഇതൊരു വലിയ പാത്രത്തിലേക്ക് ഇട്ട് കയ്യിൽ കുറച്ച് വെള്ളം തടവി ചെറു ചൂടോടു കൂടെ കുഴച്ച് എടുക്കാം.ഇനി ഇതിലേക്ക് ഒരു മുട്ട കലക്കിയത് ആവശ്യത്തിന് ചേർത്ത് ഒന്നുകൂടെ കുഴച്ച് എടുക്കാം.ശേഷം ഇത് ചെറിയ നീളമുള്ള മാവ് ആക്കി ബട്ടൺ ഷേയ്പിൽ ഉരുട്ടിയെടുക്കുക. ഇനി ഒരു ചീനച്ചട്ടി ചൂടാക്കി അതിലേക്ക് ഇത് പൊരിച്ചെടുക്കാനുള്ള പാകത്തിന് ഓയിൽ ഒഴിക്കുക.ഓയിൽ നന്നായി തിളച്ച് ,ചൂടായ ശേഷം മാത്രം അതിലേക്ക് ഈ മാവ് ബാച്ചുകളായി ഇട്ട് പൊരിച്ചു കോരാം.ഇനി ഇതിലേക്ക് കുറച്ച് കറിവേപ്പില കൂടെ ചേർത്ത് വറുത്ത് കോരി പലഹാരത്തിന് മുകളിലേക്ക് ഇടാം. കിടിലൻ ടെയ്സ്റ്റിൽ പലഹാരം റെഡി. Video Credits : Ayesha’s Kitchen

Read Also :

ചായക്കടയിലെ അതേ രുചി, രുചികരമായ ഉള്ളിവട ഇനി വീട്ടിൽ തയ്യാറാക്കാം 

ചായക്കട രുചിയിൽ അടിപൊളി സുഖിയൻ വീട്ടിൽ തയ്യാറാക്കാം 

Easy Evening SnacksEasy Rice Snack RecipeEasy Snackssnack recipe
Comments (0)
Add Comment