Ingredients :
- വേവിച്ച അരി – ഒരു കപ്പ്
- മുട്ട – 2
- മല്ലിയില അരിഞ്ഞത് – ഒരു ടേബിൾ സ്പൂൺ
- സ്പ്രിങ് ഒനിയൻ – രണ്ടു ടേബിൾ സ്പൂൺ
- ഉണക്ക മുളക് ചതച്ചത് – അര ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- കറുത്ത എള്ള് – ഒരു ടേബിൾ സ്പൂൺ
ഒരു വലിയ ബൗളിലേക്കു മുട്ടയും ചോറും എള്ള് ഒഴിച്ചുള്ള മറ്റു ചേരുവകളും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഒരു നോൺസ്റ്റിക് പാൻ വെച്ച്, ചൂടായി വരുമ്പോൾ മുട്ടയുടെ മിശ്രിതം പാനിലേക്കു ഒഴിക്കാം. മുകളിൽ എള്ള് വിതറി കൊടുക്കാൻ മറക്കരുത്. ഒരു ഭാഗം ഗോൾഡൻ നിറമാകുമ്പോൾ മറിച്ചിട്ടു കൊടുക്കാവുന്നതാണ്. രണ്ടുഭാഗവും പാകമായി കഴിയുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റാം. ചൂടോടെ കഴിക്കാവുന്നതാണ്.
എള്ള് ഒഴികെ മുട്ടയും ചോറും ബാക്കിയുള്ള ചേരുവകളെല്ലാം കൂടി മിക്സ് ചെയ്ത് വെക്കുക. ഒരു പാൻ അടുപ്പത് വെച്ച് എണ്ണ ഒഴിച്ച് നേരത്തെ തയ്യാറാക്കി വെച്ച മുട്ട മിശ്രിതം ഒഴിച്ച് ചുറ്റിക്കുക. ഇതിനു മുകളിൽ എള്ള് വിതറിക്കൊടുക്കാം. ഒരു ഗോൾഡൻ നിറം ആകുമ്പോൾ ഓംലെറ്റ് തിരിച്ചിടുക. ഓംലെറ്റ് തയ്യാർ.
Read Also :
പഞ്ഞി പോലത്തെ കുശ്ബൂ ഇഡ്ഡലിയുടെ ആ രഹസ്യം ഇതാണ്! വീണ്ടും വീണ്ടും ചോദിച്ച് വാങ്ങി കഴിക്കാം
പച്ചക്കായ വീട്ടിലുണ്ടെങ്കിൽ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ, ഇതുവരെ അറിയാതെ പോയല്ലോ!