Easy Rava Upma Tip

ഉപ്പുമാവിൽ വെള്ളം കൂടി പോയോ? ഉപ്പുമാവിൽ ചേർക്കേണ്ട വെള്ളത്തിന്റെ ശരിയായ അളവ് ഇതാണ്; ഇനി ഉപ്പുമാവ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ!! | Easy Rava Upma Tip

Easy Rava Upma Tip

Easy Rava Upma Tip : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള ഒരു വിഭവമായിരിക്കും റവ ഉപയോഗിച്ചുള്ള ഉപ്പുമാവ്. ഉണ്ടാക്കാൻ വളരെ എളുപ്പമാണെങ്കിലും ഉപ്പുമാവ് തയ്യാറാക്കുമ്പോൾ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് ശരിയല്ല എങ്കിൽ അത് കുഴഞ്ഞു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. മാത്രമല്ല റവയിലേക്ക് കൂടുതലായി വെള്ളം കയറി കഴിഞ്ഞാൽ ഉപ്പുമാവിന് ഒരു രുചിയും ഉണ്ടായിരിക്കില്ല. അതിനാൽ ഉപ്പുമാവ് തയ്യാറാക്കുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

ഉപ്പുമാവ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ അരക്കപ്പ് അളവിൽ റവ, അതേ അളവിൽ വെള്ളം, ഉഴുന്ന്, കടുക്, ഉണക്കമുളക്, പച്ചമുളക് ചെറുതായി അരിഞ്ഞത്, ഇഞ്ചി ചെറുതായി അരിഞ്ഞത്, സവാള ചെറുതായി അരിഞ്ഞത്, ഉപ്പ് ആവശ്യത്തിന്, കറിവേപ്പില ഒരു പിടി, മല്ലിയില ഒരു പിടി, എണ്ണ ഇത്രയും സാധനങ്ങളാണ്. ഉപ്പുമാവ് തയ്യാറാക്കുമ്പോൾ റവ ഏത് കപ്പിലാണോ എടുക്കുന്നത് അതേ കപ്പിൽ തന്നെ വെള്ളവും എടുക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ ഉപ്പുമാവ് ഉണ്ടാക്കുന്നതിനു മുൻപായി തന്നെ റവ വറുത്തെടുത്ത് മാറ്റി വയ്ക്കുകയാണെങ്കിൽ

ആ ഒരു സമയം ഉപ്പുമാവ് ഉണ്ടാക്കുന്നതിൽ നിന്നും ലാഭിക്കാനായി സാധിക്കും. ഉപ്പുമാവ് തയ്യാറാക്കാനായി അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കടുകും, ഉഴുന്നും ഇട്ട് നല്ലതുപോലെ പൊട്ടിച്ചെടുക്കുക. ശേഷം ഉണക്കമുളകും കറിവേപ്പിലയും സവാളയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു സമയത്ത് തന്നെ ഇഞ്ചി, പച്ചമുളക് എന്നിവ കൂടി ചേർത്തു കൊടുക്കാം. എല്ലാ ചേരുവകളും നല്ല രീതിയിൽ ചൂടായി പച്ചമണമെല്ലാം പോയി കഴിയുമ്പോൾ എടുത്തുവച്ച വെള്ളം പാത്രത്തിലേക്ക് ചേർത്തു കൊടുക്കാം. വെള്ളം ഒന്ന് തിളച്ചു തുടങ്ങുമ്പോൾ ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.

എല്ലാ ചേരുവകളും വെള്ളത്തിൽ കിടന്ന് നന്നായി തിളച്ച് തുടങ്ങുമ്പോൾ എടുത്തുവച്ച റവ കുറേശ്ശെയായി അതിലേക്ക് ഇട്ടുകൊടുക്കുക. റവ ഇടുന്നതിനോടൊപ്പം തന്നെ ഒരു തവി ഉപയോഗിച്ച് ഇളക്കി കൊടുത്തില്ല എങ്കിൽ ഉപ്പുമാവ് കട്ടപിടിച്ചു പോകാനുള്ള സാധ്യതയുണ്ട്. റവ വെള്ളത്തിൽ നല്ലതുപോലെ ഇളക്കി സെറ്റായി വന്നു കഴിഞ്ഞാൽ ഒരു മിനിറ്റ് നേരം കൂടി അടച്ചുവെച്ച് വേവിക്കാം. സെർവ് ചെയ്യുന്നതിന് മുൻപായി ചെറുതായി അരിഞ്ഞുവെച്ച മല്ലിയില കൂടി ഉപ്പുമാവിന് മുകളിൽ തൂവി കൊടുക്കാം. ഈയൊരു രീതിയിൽ ഉപ്പുമാവ് തയ്യാറാക്കുകയാണെങ്കിൽ ഒട്ടും കുഴയാതെ തന്നെ നല്ല രുചികരമായ റവ ഉപ്പുമാവ് റെഡിയാക്കി എടുക്കാൻ സാധിക്കും. Video Credit : Kerala Samayal Malayalam Vlogs

Read Also :

ഈ ചേരുവ ചേർത്ത് നെല്ലിക്ക ഒന്ന് ഉപ്പിലിട്ടു നോക്കൂ! പിന്നെ ഉപ്പിലിട്ട പാത്രം കാലിയാക്കുന്നത് അറിയേ ഇല്ല!! | Special Easy Nellikka Uppilittathu

നല്ല കുറുകിയ ചാറോട് കൂടിയ കിടിലൻ മീൻ കറി! മീൻ വാങ്ങുമ്പോൾ ഇതുപോലൊന്ന് വെച്ചു നോക്കൂ, കറിച്ചട്ടി കാലിയാകുന്നത് അറിയില്ല! | Special Tasty Fish Curry