Ingredients :
- വറുത്ത റവ – കാൽ കപ്പ്
- മുട്ട – 2
- ഏലക്ക പൊടിച്ചത് – രണ്ടു നുള്ള്
- പഞ്ചസാര – അര കപ്പ്
- ബേക്കിംഗ് സോഡ – ഒരു നുള്ള്
- എണ്ണ – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
Learn How To Make :
ഒരു പാത്രത്തിൽ 2 കോഴിമുട്ട പൊട്ടിച്ചൊഴിക്കാം. അതിലേക്ക് അര കപ്പ് പഞ്ചസാര ചേർത്ത് നന്നായി അടിച്ചെടുക്കാം. ശേഷം അൽപ്പം ഉപ്പും രണ്ടു നുള്ള് ഏലക്ക പൊടിച്ചതും കൂടി ചേർത്ത് മിക്സ് ചെയ്യാം. അതിലേക്ക് കാൽ കപ്പ് വറുത്ത റവ കൂടി ഇട്ട് നല്ലവണ്ണം ഇളക്കി കൊടുക്കാം. അതിനുശേഷം മുക്കാൽ കപ്പ് മൈദാ കുറേശ്ശേ ആയി ചേർത്ത് ഒട്ടും കട്ടകളില്ലാതെ നന്നായി യോജിപ്പിച്ചെടുക്കാം. ഒരു നുള്ളു ബേക്കിംഗ് സോഡാ കൂടി ചേർക്കാം. തയ്യാറാക്കാനുള്ള മാവ് റെഡി ആയിട്ടുണ്ട്. ഇത് മാറ്റി വെക്കാം. ഒരു പാൻ അടുപ്പത്തു വെച്ച് ചൂടായി വരുമ്പോൾ എണ്ണ ഒഴിച്ച് കൊടുക്കാം. തിളച്ചു വരുന്ന എണ്ണയിലേക്ക് ഒരു ചെറിയ തവയിൽ ആവശ്യത്തിനുള്ള മാവ് ഒഴിച് സാവധാനം ചെറിയ തീയിൽ വേവിച്ചെടുക്കാം. ഇരുവശവും വേവിച്ചാൽ കോരിയെടുക്കാം. അങ്ങനെ 5 മിനിറ്റിൽ കിടിലൻ ടേസ്റ്റി സ്നാക്ക് റെഡി.
Read Also :
വെറും 5 മിനുറ്റിൽ 2 ചേരുവ കൊണ്ട് വിശപ്പകറ്റാൻ കിടിലൻ സ്നാക്ക്
ഗോതമ്പ് പൊടിയും മുട്ടയും മാത്രം മതി, വൈകീട്ടത്തേക്ക് അപാര രുചിയിൽ ചായക്കടി