Easy Ragi Drink Recipe

റാഗിയും പഴവും കൊണ്ട് ഹെൽത്തി ആയൊരു ഡ്രിങ്ക്, ഏതു നേരത്തും രുചിയോടെ കുടിക്കാം

Discover the goodness of Ragi with our simple and refreshing Ragi Drink recipe. Packed with nutrients, this beverage is not only healthy but also easy to make. Quench your thirst the nutritious way!

About Easy Ragi Drink Recipe :

വൈകുന്നേരത്തെ ചായക്ക് കഴിക്കാൻ നമ്മൾ വീടുകളിൽ പല പലഹാരങ്ങൾ ഉണ്ടാക്കാറുണ്ട്.വളരെ ഹെൽത്തിയും ടേസ്റ്റിയും ആയ റാഗിയും പഴവും ഉപയോഗിച്ച് ഉണ്ടാക്കി നോക്കിയാലോ. ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കാം. കുട്ടികൾ സ്കൂൾ വിട്ട് വരുമ്പോൾ കൊടുക്കാവുന്ന നല്ലൊരു പലഹാരം ആണിത്. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും വളരെ ഹെൽത്തി ആണിത്. റാഗി കഴിക്കാൻ ഇഷ്ടമില്ലാത്ത കുട്ടികൾക്കും ഇത് കൊടുക്കാം. ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

Ingredients :

  • റാഗി-1 കപ്പ്
  • പഞ്ചസാര
  • കസ്കസ്
  • പഴം
  • ഏലയ്ക്ക
Easy Ragi Drink Recipe
Easy Ragi Drink Recipe

Learn How to Make Easy Ragi Drink Recipe :

റാഗി വെള്ളത്തിൽ ഇട്ട് നല്ല വണ്ണം കുതിർത്ത് എടുക്കുക. ഇത് മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ച് എടുക്കുക.ഇത് അരക്കുമ്പോൾ കുറച്ച് വെള്ളം കൂടെ ചേർക്കുക. ഇനി ഇത് അരിപ്പ് വെച്ച് അരിക്കും. റാഗിയുടെ നാര് വെച്ചും ഈ പലഹാരം ഉണ്ടാക്കാം. പക്ഷെ അത് റാഗി വെച്ച് ഉണ്ടാക്കിയതാണ് എന്ന് മനസിലാവും. ഇത് കുറച്ച് വട്ടം അരിച്ച് എടുക്കുക. ഇതിലേക്ക് പാകത്തിന് ഉപ്പ് ഇട്ട് തിളപ്പിക്കുക. ഇത് നന്നായി കുറുക്കി എടുക്കുക. നന്നായി ഇളക്കുക. ഇനി ഗ്യാസ് ഓഫ് ചെയ്യുക. ഇതിലേക്ക് നല്ല തണുത്ത പാൽ ചേർക്കുക.

ഇനി ഒരു ഗ്ലാസിലേക്ക് കുറച്ച് കസ്കസ് ചേർക്കുക. ഇതിലേക്ക് വെള്ളം ഒഴിക്കുക. ഇത് ഇങ്ങനെ കുറച്ച് സമയം വെക്കുക.ഇനി റാഗി മിക്സിയുടെ ജാറിലേക്ക് ഇടുക. ഇതിലേക്ക് പഴം ഇടുക. ഇതിലേക്ക് പഞ്ചസാര, ഏലയ്ക്ക ചേർക്കുക. ശേഷം അരച്ച് എടുക്കുക. കുറച്ച് അരച്ച് എടുത്താ മതി. മാറ്റി വെച്ച കസ്കസ് കൂടെ ഇതിലേക്ക് ചേർക്കുക. കസ്കസ് കൂടെ വരുമ്പോൾ നല്ല ടേസ്റ്റ് ആണ്. ഇനി ഒരു ഗ്ലാസിലേക്ക് ഇത് മാറ്റാം.നല്ല ഹെൽത്തി ഡ്രിങ്ക് റെഡി.

Read Also :

സോയാബീൻ ഇരിപ്പുണ്ടോ..? സോയാബീൻ കൊണ്ട് മൊരിഞ്ഞ ക്രിസ്പി സ്നാക്ക് റെഡി

റാഗി കൊണ്ട് പുട്ട് ഉണ്ടാക്കിയാലോ! ദിവസവും റാഗി ഒരു ശീലമാക്കൂ, കൊളെസ്ട്രോളും ഷുഗറും നോർമലാകും!