Ingredients :
- അരിപ്പൊടി – ഒരു കപ്പ്
- ചോറ് – ഒരു കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- തേങ്ങ – ആവശ്യത്തിന്
Learn How To Make :
ഒരു കപ്പ് അളവിൽ തരിയില്ലാത്ത അരിപ്പൊടിയും, അതിലേക്ക് ഒരു കപ്പ് അളവിൽ ചോറും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒന്ന് കറക്കി എടുക്കുക. ഇപ്പോൾ പുട്ടുപൊടിയുടെ അതേ കൺസിസ്റ്റൻസിയിൽ ഉള്ള പൊടി ലഭിക്കുന്നതാണ്. ശേഷം ആവശ്യത്തിന് ഉപ്പും, തേങ്ങയും കൂടി ചേർത്ത് പൊടി മാറ്റി വെക്കാവുന്നതാണ്. ഇനി അത്യാവശ്യവും വലിപ്പമുള്ള ഒരു കുടുക്ക പാത്രം എടുത്ത് അതിന്റെ അര പാത്രം അളവിൽ വെള്ളം ഒഴിച്ച് കൊടുക്കുക.
അതിന്റെ മുകളിലേക്ക് നല്ല വൃത്തിയുള്ള ഒരു വെള്ളത്തുണി കെട്ടിക്കൊടുക്കുക. ശേഷം സ്റ്റവ് ഓൺ ചെയ്ത് അതിൽ നിന്നും ആവി വരാനായി കാത്തു നിൽക്കുക. പാത്രത്തിൽ നിന്നും നന്നായി ആവി വന്നു തുടങ്ങുമ്പോൾ നേരത്തെ തയ്യാറാക്കി വെച്ച പുട്ടുപൊടി തുണിയുടെ മുകളിൽ ആയി ഇട്ടു കൊടുക്കാവുന്നതാണ്. കുറച്ചുനേരം ആവി കയറുമ്പോൾ തന്നെ പുട്ട് റെഡിയാവുന്നതാണ്. എങ്ങനെയാണെന്ന് വിശദമായി വിഡിയോയിൽ കാണിച്ചു തരുന്നുണ്ട്. നല്ല ചൂട് കടലക്കറിയോടൊപ്പം ഈ സോഫ്റ്റ് പുട്ട് സെർവ് ചെയ്യാവുന്നതാണ്.
Read Also :
വിരുന്നുക്കാരെ ഞെട്ടിക്കാനായി അരിപൊടി കൊണ്ടൊരു കിടിലൻ വിഭവം
മാവ് പെട്ടെന്ന് പുളിച്ച് പൊങ്ങിവരാൻ ഇതിലും നല്ലൊരു സൂത്രം വേറെയില്ല