കുക്കർ പാൽ പായസം! ഇനി പായസം തയ്യാറാക്കാം രുചിയോടെ വെറും 10 മിനുട്ടിൽ

About Easy Pressure Cooker Paal Payasam :

സദ്യകളിലെ കേമൻ ആണ് പായസം. വിവിധ തരം കറിക്കൂട്ടുകൾ കൂട്ടി വയറു നിറയെ കഴിച്ച ശേഷം ഒരു ഗ്ലാസ് പായസം അത് നിർബന്ധമാണ്. എന്നാലേ സദ്യക്ക് ഒരു പൂർണ്ണത ആകൂ. ഇന്നിവിടെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് കൊതിയൂറുന്ന പാൽ പായസം റെസിപി ആണ്. അതും കുക്കറിൽ ഒട്ടും രുചി മങ്ങാതെ. മൂന്ന് ചേരുവകൾ കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന പാൽപായസം റെസിപ്പിയാണിത്. നിങ്ങൾ എല്ലാവരും ഇത് പരീക്ഷിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പറയൂ.

Ingredients :

  • Payasam Rice -1/2cup or 2 handfull
  • Milk- 1 L
  • Sugar -1/2 to 3/4 cup
  • Water -1cup
  • Salt
Easy Pressure Cooker Paal Payasam

Learn How to Make Easy Pressure Cooker Paal Payasam :

ആദ്യം തന്നെ പായസത്തിനുള്ള അരി 20 മിനിറ്റ് കുതിർക്കാനായി വെക്കുക. ശേഷം നല്ലപോലെ അരി കഴുകിയെടുക്കുക. കുക്കർ പായസം തയ്യാറാകാനായി നിങ്ങളുടെ അളവിന് അനുസരിച്ച് കുക്കർ എടുക്കുക. കുക്കറിൽ അരി, വെള്ളം, പഞ്ചസാര, പാൽ എന്നിവ ചേർക്കുക. നന്നായി തിളപ്പിക്കുക..

ശേഷം കുക്കർ അടച്ച് ചെറിയ തീയിൽ 30 മിനിറ്റ് വേവിക്കുക. ശേഷം ഗ്യാസ് ഓഫ് ചെയ്ത് തണുക്കാൻ അനുവദിക്കുക. തണുത്ത ശേഷം കുക്കർ തുറന്ന് ഒരു നുള്ള് ഉപ്പ് ചേർക്കുക. വളരെ എളുപ്പവും രുചികരവുമായ പാൽ പായസം തയ്യാർ. ഇത്ര എളുപ്പമെന്നോ ഈ രുചികരമായ പായസം തയ്യാറാക്കാൻ. Video Credits : Veena’s Curryworld

Read Also :

നിമിഷങ്ങൾക്കുള്ളിൽ നല്ല മൊരിഞ്ഞ എന്ന കുടിക്കാത്ത അടിപൊളി വട റെസിപ്പി

ഈ ഓണത്തിന് രസകാളൻ ആയാലോ!! ഗുരുവായൂർ അമ്പലത്തിലെ സ്പെഷ്യൽ കറിക്കൂട്ട് ഇതാ

Easy Pressure Cooker Paal PayasamKerala Paal PayasamKerala Temple PayasamPaal PayasamPressure Cooker Paal payasam
Comments (0)
Add Comment