Easy Potato Curry Recipe Indian
നമ്മുടെ ഒക്കെ വീട്ടിൽ ഭക്ഷണത്തിനു എപ്പോഴും നിർബന്ധമുള്ള ചില വിഭവങ്ങൾ ഉണ്ട്. ഒന്നുകിൽ മീൻ അല്ലെങ്കിൽ ഇറച്ചി. ഇതൊന്നും ഇല്ലെങ്കിൽ ഒരു മുട്ട ഓംലറ്റ് എങ്കിലും വേണം. എന്നാൽ വീട്ടിൽ എന്തെങ്കിലും പൂജയോ ശബരിമല പോവാനുള്ള വ്രതമോ ഒക്കെ ഉണ്ടെങ്കിൽ ഇവ ഒഴിവാക്കുകയേ വഴിയുള്ളൂ. അങ്ങനെ ഉള്ള ദിവസങ്ങളിൽ ഉച്ചക്ക് ചോറ് ഉണ്ണാൻ ഒക്കെ പലർക്കും മടിയാണ്. എന്നാൽ അങ്ങനെ ഉള്ള അവസരങ്ങളിൽ ഉണ്ടാക്കാൻ പറ്റിയ ഒരു വിഭവം ഉണ്ട്.
ഇറച്ചികറിയുടെ അതേ രുചിയിൽ ഉള്ള ഒരു ഉരുളക്കിഴങ്ങ് കറി ആണ് അത്. ഈ കറി കഴിച്ചാൽ ഇത് വെജിറ്ററിയൻ കറി ആണ് എന്ന് പറയുകയേ ഇല്ല. ചില വീടുകളിൽ ചക്ക പുഴുക്ക് ഒക്കെ ഉണ്ടാക്കുമ്പോൾ അതിന്റെ ഒപ്പം കഴിക്കാൻ എന്ത് ഉണ്ടാക്കും എന്ന ആശയക്കുഴപ്പം ഉണ്ടാവാറുണ്ട്. പ്രത്യേകിച്ച് ആ വീട്ടിൽ ഒരാൾ നോൺ വെജിറ്ററിയനും ഒരാൾ വെജിറ്ററിയനും ആവുമ്പോൾ. അങ്ങനെ ഉള്ളപ്പോൾ ഒക്കെ ഈ കറി ഉണ്ടാക്കിയാൽ പ്രത്യേകം പ്രത്യേകം വിഭവങ്ങൾ തയ്യാറാക്കേണ്ടി വരില്ല.
ഈ ഒരു വിഭവം ഉണ്ടാക്കാനായി ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങൾ ആയിട്ട് മുറിച്ചിട്ട് ഒരു കുക്കറിൽ ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കാൻ വയ്ക്കണം. ഒരു പാനിൽ വീഡിയോയിൽ കാണുന്നത് പോലെ മല്ലിപ്പൊടിയും മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഗരം മസാലയും ചിക്കൻ മസാലയും കുരുമുളക് പൊടിയും ചേർത്ത് ചെറിയ തീയിൽ ഒന്ന് ചൂടാക്കി എടുക്കണം.
ഇത് മാറ്റിയതിന് ശേഷം ഈ പാനിൽ എണ്ണ ചൂടാക്കിയിട്ട് അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് മൂപ്പിക്കണം. ഇതിലേക്ക് പച്ചമുളകും സവാളയും ചേർത്ത് മൂത്തത്തിന് ശേഷം തക്കാളി നല്ലത് പോലെ വേവിക്കണം. ഇതിലേക്ക് ചൂടാക്കിയ പൊടികളും വേവിച്ച് വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ഉപ്പും വെള്ളവും ഉണങ്ങിയ മല്ലിയിലയും ഫ്രഷ് ഇലയും ചേർത്ത് യോജിപ്പിക്കണം. അളവുകൾ എല്ലാം വീഡിയോയിൽ കാണിക്കുന്നുണ്ട്. Youtube Video
Read Also :
നിമിഷനേരംകൊണ്ട് കുട്ടികൾക്ക് തയ്യാറാക്കാം അടിപൊളി പലഹാരം, വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും