About Easy Pomegranate Dye :
വളരെ ചെറിയ പ്രായത്തിൽ തന്നെ ഇന്ന് മിക്ക ആളുകളിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ് മുടി നരയ്ക്കൽ. ഇത്തരത്തിൽ തലയിൽ ഒന്നോ രണ്ടോ നരച്ച മുടികൾ കണ്ടു തുടങ്ങുമ്പോൾ തന്നെ എല്ലാവരും കടകളിൽ നിന്നും ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. സ്ഥിരമായി ഇത്തരം ഹെയർ ഡൈ തലയിൽ അപ്ലൈ ചെയ്യുന്നതു മൂലം മുടിക്ക് അത് പലരീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്.
അതേസമയം മുടി കറുപ്പിക്കാനുള്ള ഹെയർ ഡൈ നിർമ്മിക്കാനായി മാതളനാരങ്ങയുടെ തോല് മാത്രം മതി. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഹെയർ ഡൈ നിർമ്മിക്കാനായി ആവശ്യമായിട്ടുള്ള ഏറ്റവും പ്രധാന ചേരുവ മാതളനാരങ്ങയുടെ തൊണ്ടാണ്. അല്ലിയെല്ലാം പൂർണ്ണമായും അടർത്തി എടുത്ത ശേഷം എല്ലാവരും ഇത്തരം തൊണ്ട് കളയുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ അതിനു പകരമായി അത് ചെറിയ കഷണങ്ങളായി അരിഞ്ഞിട്ട് കുറച്ചു വെള്ളവും ചേർത്ത് ഒരു ഇരുമ്പ് ചീനചട്ടിയിൽ നല്ലതുപോലെ തിളപ്പിച്ചെടുക്കുക.
Easy Pomegranate Dye
നല്ല കറുപ്പ് നിറം ആകുന്നത് വരെ തിളപ്പിച്ച് എടുക്കണം. ഈയൊരു കൂട്ട് അരിച്ചെടുത്ത് മാറ്റി വയ്ക്കാവുന്നതാണ്. അതിനുശേഷം ചീനച്ചട്ടിയിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ നീലയമരിയുടെ പൊടി ഇട്ടു കൊടുക്കുക. അതിലേക്ക് തയ്യാറാക്കി വെച്ച നീര് കുറേശ്ശെയായി ഒഴിച്ചു കൊടുക്കുക. ഒട്ടും കട്ടയില്ലാതെ ഒരു ഹെയർ പാക്കിന്റെ രൂപത്തിലേക്ക് അത് മാറ്റിയെടുക്കണം. ഇത് അരമണിക്കൂർ നേരം റസ്റ്റ് ചെയ്യാനായി വയ്ക്കാം. ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് മുടിയിൽ നല്ലതുപോലെ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്.
മാതളനാരങ്ങയുടെ തൊണ്ടിൽ നിന്നും ഉണ്ടാകുന്ന കറ മുടി കറുപ്പിക്കാനായി ഉപയോഗപ്പെടുത്താൻ സാധിക്കുന്നതാണ്. ആഴ്ചയിൽ ഒരു തവണ ഈ ഒരു രീതിയിൽ ഹെയർ പാക്ക് അപ്ലൈ ചെയ്യുകയാണെങ്കിൽ മുടി എപ്പോഴും കറുത്തിരിക്കാനായി സഹായിക്കുന്നതാണ്. അത് കൊണ്ട് മറ്റ് ദൂഷ്യഫലങ്ങൾ ഉണ്ടാവുകയും ഇല്ല. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Resmees Curry World
Read Also :
ഫ്രിഡ്ജിന്റെ ഡോർ സൈഡിലെ കരിമ്പനും ചെളിയും ഇനി ഈസി ആയി കളയാം വെറും 5 മിനിറ്റിൽ