പെർഫെക്ട് വട്ടയപ്പത്തിന്റെ രുചി രഹസ്യം ഇതാ

Ingredients :

  • പച്ചരി – രണ്ട് കപ്പ്
  • ചൊവ്വരി – ഒരു ടേബിൾ സ്പൂൺ
  • വെള്ള അവൽ – കാൽ കപ്പ്
  • യീസ്റ്റ് – ഒരു പിഞ്ച്
  • പഞ്ചസാര – മുക്കാൽ കപ്പ്
  • ചിരകിയ തേങ്ങ – ഒരു കപ്പ്
  • ഏലക്ക – രണ്ട്
Easy Perfect Vattayappam Recipe

Learn How To Make :

ആദ്യം തന്നെ പച്ചരി നല്ലതുപോലെ കഴുകിയശേഷം 8 മണിക്കൂർ നേരം കുതിരാനായി വെള്ളത്തിൽ ഇട്ടുവയ്ക്കുക. അതോടൊപ്പം തന്നെ ചൊവ്വരി കൂടി കഴുകി വെള്ളത്തിൽ ഇട്ടു വയ്ക്കാവുന്നതാണ്. അരി നല്ലതുപോലെ കുതിർന്നു വന്നു കഴിഞ്ഞാൽ അത് മിക്സിയുടെ ജാറിലേക്ക് ഇടുക.അതോടൊപ്പം തന്നെ അവൽ , കുതിർത്തി വെച്ച ചൊവ്വരി, തേങ്ങ, ഏലക്ക, പഞ്ചസാര എന്നിവയും ആവശ്യത്തിന് വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇതിൽനിന്നും ഒരു കരണ്ടി അളവിൽ മാവെടുത്ത് മറ്റൊരു പാത്രത്തിൽ ഒഴിക്കുക. അതിൽ കുറച്ച് വെള്ളം കൂടി ഒഴിച്ച് നന്നായി കുറുക്കി പാവ് കാച്ചി എടുക്കുക.

ഈയൊരു കൂട്ടുകൂടി മാവിലേക്ക് ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. അതോടൊപ്പം തന്നെ യീസ്റ്റ് കൂടി ചേർത്തു കൊടുക്കണം. എല്ലാ ചേരുവകളും ചേർത്ത് നല്ലതുപോലെ മാവ് അരച്ച് മിക്സ് ചെയ്തെടുത്തുകഴിഞ്ഞാൽ ഫെർമെന്റ് ചെയ്യാനായി ഒരു പാത്രത്തിൽ അടച്ചുവെക്കുക. കുറഞ്ഞത് 8 മണിക്കൂർ നേരമെങ്കിലും ഫെർമെന്റ് ചെയ്താൽ മാത്രമാണ് സോഫ്റ്റ് ആയ അപ്പം കിട്ടുകയുള്ളൂ. ഫെർമെന്റ് ചെയ്തെടുത്ത മാവ് ഒരു കരണ്ടിയളവിൽ പ്ലേറ്റിലേക്ക് ഒഴിച്ച് ആവി കയറ്റി എടുത്താൽ നല്ല സോഫ്റ്റ് ആയ വട്ടയപ്പം റെഡിയായി കിട്ടുന്നതാണ്.

Read Also :

മാറാലയും ചിലന്തി വലയും ഒന്നും വീട്ടിൽ വരില്ല ഇങ്ങനെ ചെയ്‌താൽ! 100% ഫലം

രാത്രി ചപ്പാത്തി കഴിക്കുന്നവർക്ക് കിടിലൻ റെസിപ്പി ഇതാ!

Easy Perfect Vattayappam Recipe
Comments (0)
Add Comment