Ingredients :
- ബീറ്റ്റൂട്ട്
- തേങ്ങ
- തൈര്
- പച്ചമുളക്
- ഉപ്പ്
- കറിവേപ്പില
- ജീരകം
- കടുക്
- ഉണക്കമുളക്
Learn How to Make :
ആദ്യം തന്നെ നന്നായി കഴുകി വൃത്തിയാക്കി ചീകിയെടുത്ത ബീറ്റ്റൂട്ട് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കാനായി വയ്ക്കുക. ബീറ്റ്റൂട്ട് നന്നായി വെന്ത് വന്നു കഴിഞ്ഞാൽ അത് സ്റ്റൗവിൽ നിന്നും എടുത്ത് ചൂടാറാനായി മാറ്റി വയ്ക്കാവുന്നതാണ്. ചൂടാറിയശേഷം ബീറ്റ്റൂട്ട് ചെറിയ തരികളോട് കൂടി അരച്ചെടുക്കുക. ഇത് വീണ്ടും ചട്ടിയിലേക്ക് ഇട്ട് നല്ലതുപോലെ ഇളക്കി കൊടുക്കുക. അടുത്തതായി അരപ്പാണ് ചേർത്തു കൊടുക്കേണ്ടത്.
അതിനായി മിക്സിയുടെ ജാറിലേക്ക് തേങ്ങയും, കറിവേപ്പിലയും, പച്ചമുളകും, ഒരു ചെറിയ കഷണം ഇഞ്ചിയും, ജീരകവും ആവശ്യത്തിന് വെള്ളവും ചേർത്ത് അരച്ചെടുക്കുക. തയ്യാറാക്കിവെച്ച ബീറ്റ്റൂട്ട് കൂട്ടിലേക്ക് അരവ് കൂടി ചേർത്ത് പച്ചമണം പോകുന്നത് വരെ വേവിച്ചെടുക്കുക. അതിലേക്ക് കട്ടകൾ ഇല്ലാത്ത തൈര് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു സമയത്ത് ഉപ്പ് ആവശ്യമെങ്കിൽ അതുകൂടി ചേർത്തു കൊടുക്കാവുന്നതാണ്.
Read Also :
ചക്കക്കുരു കൊണ്ട് ചോറിനും കഞ്ഞിക്കും അടിപൊളി തോരൻ
പഞ്ഞി പോലത്തെ കുശ്ബൂ ഇഡ്ഡലിയുടെ ആ രഹസ്യം ഇതാണ്! വീണ്ടും വീണ്ടും ചോദിച്ച് വാങ്ങി കഴിക്കാം