About Easy Peanut Butter Milkshake :
കടല മിഠായി എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ്.കടകളിൽ നിന്ന് കുട്ടികൾ എല്ലാം വാങ്ങി കഴിക്കുന്ന ഒന്നാണ് ഇത്.ഈ കടല മിഠായി കൊണ്ട് ഒരു ഷേക്ക് ഉണ്ടാക്കിയാലോ. ഷേയ്ക്ക് പലതരത്തിൽ ഉണ്ട്.വീടുകളിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് ഇത്. ഐസ്ക്രീം മുകളിൽ ഇടുന്നത് കൊണ്ട് കുട്ടികൾക്ക് ഒരുപാട് ഇഷ്ടമാവും.ചൂട് കാലത്ത് വീടുകളിൽ തന്നെ ഉണ്ടാക്കാവുന്ന ഒരു ഷേക്ക് ആണിത്.കടല ഹെൽത്തിയുമാണ്.കടല മിഠായി വളരെ കുറഞ്ഞ വിലയിൽ കടയിൽ കിട്ടുന്നത് കൊണ്ട് ഇത് ഉണ്ടാക്കാൻ ചിലവും കുറവാണ്. ഈ ഒരു കടല മിഠായി ഷേക്ക് ഉണ്ടാക്കുന്നത് നോക്കാം.
Ingredients :
- പാളയങ്കോടൻ പഴം – 5 എണ്ണം
- കടല മിഠായി
- പഞ്ചസാര
- പാൽ – അര ലിറ്റർ
- ഐസ്ക്രീം
Learn How to Make Easy Peanut Butter Milkshake :
ആദ്യം നന്നായി പഴുത്ത പാളയൻ കോട് പഴം ഒരു പാത്രത്തിൽ എടുക്കുക.പഴുക്കാത്ത പഴം എടുക്കരുത്. മിക്സിയുടെ ജാറിൽ കടല മിഠായി ഇടുക.30 രൂപയുടെ 2 പാക്കറ്റ് കടല മിഠായി ആണ് വേണ്ടത്.ഇത് പൊട്ടിച്ച് ചേർക്കുക .ഇത് മിക്സിയിൽ പൊടിച്ചെടുക്കുക.ഒരുപാട് പൊടിഞ്ഞ് പോവേണ്ട.അരിഞ്ഞ് വെച്ച പഴം ഇതിലേക്ക് ചേർക്കുക.നന്നായി മിക്സ് ചെയ്യുക.
പഞ്ചസാര ചേർക്കുക.അര ലിറ്റർ പാൽ ഇതിലേക്ക് ചേർക്കുക.മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അടിച്ച് എടുക്കുക.ഇത് രണ്ട് ഗ്ലാസിലേക്ക് മാറ്റുക.ഇതിൻറെ മുകളിൽ ഐസ്ക്രീം ഇടുക.വാനില ഐസ്ക്രീം ആണ് നല്ലത് .ഏത് ഐസ്ക്രീം വേണമെങ്കിലും ഉപയോഗിക്കാം. നേരത്തെ മാറ്റി വെച്ച കടല മിഠായി ഇതിൻറെ മുകളിൽ വിതറുക. നല്ല അടിപൊളി ഷേയ്ക്ക് റെഡി! Video Credits : Hisha’s Cookworld
Read Also :
വായിലിട്ടാൽ അലിഞ്ഞു പോകുന്ന പേട എത്ര കഴിച്ചാലും മതിവരില്ല
തേങ്ങാ അരക്കാതെ അടിപൊളി മീൻ കറി