ബ്രേക്ക്ഫാസ്റ്റിന് തനത് രുചിയിൽ പഴംപുട്ട്

Ingredients :

  • പുട്ടിന്റെ മാവ് രണ്ട് കപ്പ്
  • തേങ്ങ ചിരകിയത് ഒരു മുറി
  • പഞ്ചസാര 2 1/2 ടീസ്പൂൺ
  • ഉപ്പ് പാകത്തിന്
  • നേന്ത്രപ്പഴം രണ്ടെണ്ണം
  • നെയ്യ് അര ടീസ്പൂൺ
  • ഏലക്ക പൊടിച്ചത് കാൽ ടീസ്പൂൺ
Easy Pazham Puttu Recipe

Learn How to make Easy Pazham Puttu Recipe :

പുട്ടിന്റെ മാവിൽ അളവിൽ പറഞ്ഞ ഉപ്പ്, പഞ്ചസാര, ഏലക്ക എന്നിവ ചേർത്ത് ഇളക്കി, വെള്ളം കുറേശ്ശെ തെളിച്ച് പുട്ടിന്റെ പാകത്തിന് നനച്ചെടുക്കണം. പിന്നീട് നേന്ത്രപ്പഴം ചെറുതായി നുറുക്കിയതും തേങ്ങ ചിരകിയതും ചേർത്ത് നല്ലവണ്ണം ഇളക്കി യോജിപ്പിക്കണം. ഇതിൽ നെയ്യ് ചേർത്ത് വീണ്ടും ഇളക്കുക. പുട്ടുകുറ്റിയിൽ ഈ പഴംകൂട്ട് ആദ്യം നിറയ്ക്കണം. അതിന് മീതെ രണ്ട് ടീസ്പൂൺ മാവിടണം. വീണ്ടും പഴംകൂട്ട് ഇട്ട് മാവിടണം. ഒടുവിലായി പഴംകൂട്ട് ഇട്ട് പുട്ടുകുറ്റി അടച്ച് ആവിയിൽ പുഴുങ്ങിയെടുക്കണം.

Read Also :

നല്ല മൊരിഞ്ഞ എളുപ്പം തയ്യാറാക്കാവുന്ന ബനാന റോൾസ്

മുട്ട ഇരിപ്പുണ്ടോ? എങ്കിൽ കിടിലൻ കട്ലറ്റ് ഇനി ആർക്കും എളുപ്പം തയ്യാറാക്കാം

Easy Pazham Puttu Recipe
Comments (0)
Add Comment